ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍
കോവിഡ്-19 അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,500 പുതിയ കോവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഐസിയു കിടക്കകളുടെ രൂക്ഷമായ ക്ഷാമവും സംസ്ഥാനം നേരിടുന്നു. ഡല്‍ഹിയുടെ ആരോഗ്യ സംവിധാനം അതിന്റെ ശേഷിയുടെ പരമാവധിയില്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലോക്‍ഡൗണ്‍ അനിവാര്യമായതെന്നും അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. ഭക്ഷണം, ചികിത്സ എന്നിവയടക്കമുള്ള അവശ്യ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല. എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങള്‍ക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. വിവാഹങ്ങള്‍ക്ക് 50 പേരെ അനുവദിക്കൂ. വിവാഹങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇ- പാസ് വേണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത നിരോധനം പ്രഖ്യാപിച്ചു.

