കോവിഡ് വ്യാപനം രൂക്ഷം. നിയന്ത്രണങ്ങള്‍ കടുപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധിക്കും. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ മുമ്പോ കേരളത്തില്‍ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നതുവരെ റൂം ക്വാറന്റീനില്‍ കഴിയണമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. രാജ്യത്തിന് പുറത്തുനിന്നും കേരളത്തിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിര്‍ബ്ബന്ധമാണ്. കോവിഡ് പടര്‍ന്നു പിടിക്കുന്നതിനാല്‍ തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനോട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവ്ശ്യപ്പെട്ടു. കെ.ജി ശങ്കരപ്പിള്ള, വൈശാഖന്‍, കല്‍പ്പറ്റ നാരായണന്‍, കെ വേണു തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്ത് നല്‍കിയത്. 34 സാംസ്‌കാരിക പ്രവര്‍ത്തകരാണ് സര്‍ക്കാരിന് കത്തയച്ചത്.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 20 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. ഞായറാഴ്ചകളില്‍ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാത്രികാല കര്‍ഫ്യൂ സമയങ്ങളില്‍ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിരോധനമുണ്ട്. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും കര്‍ഫ്യൂ സമയത്ത് അനുവദിക്കുക.

