കോണ്‍ഗ്രസ്സിന്‍റെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ രൂപീകരിക്കുവാന്‍ പത്തംഗ സമിതി

Print Friendly, PDF & Email

വരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞടുപ്പില്‍ കെപിസിസിയുടെ തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനും പ്രചരണ തന്ത്രം രൂപീകരിക്കാനുമുള്ള പത്തംഗ സമിതിയെ എഐസിസി നിയമിച്ചു. ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷനായ സമിതിയില്‍ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടന ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവര്‍, മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ, എംപിമാരായ കെ.മുരളീധരൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂര്‍ എന്നിവരാണ് അംഗങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ രൂപീകരിക്കാനുമായി രൂപീകരിച്ചിരിക്കുന്ന സമിതിയുടെ ചുമതലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വരുന്നില്ലെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായി കെപിസിസി അധ്യക്ഷൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്രീനിംഗ് കമ്മിറ്റിക്ക് എഐസിസി ഉടനെ രൂപം നൽകും.

  •  
  •  
  •  
  •  
  •  
  •  
  •