കസ്റ്റഡി മരണം: വെള്ള പൂശുന്ന നിലപാടിനെതിരെ സിപിഐ

Print Friendly, PDF & Email

നെടുങ്കണ്ടം കസ്റ്റഡി മരണത്തെ വെള്ളപൂശാനുള്ള ആഭ്യന്തര വകുപ്പിന്‍റെ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. ഇടുക്കി എസ്‍പിക്കെതിരെ യുള്ള നടപടി സ്ഥലം മാറ്റത്തില്‍ മാത്രം ഒതുക്കരുതെന്നും ഇടുക്കി എസ്പിക്കുപുറമേ കട്ടപ്പന ഡിവൈഎസ്‍പി ക്കെതിരെയും നടപടിയെടുക്കണ മെന്നും സിപിഐ ആവശ്യപ്പെട്ടു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിന് ഭൂഷണമല്ലെന്നും എസ്പിയെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയതിലും എതിർപ്പുണ്ടെന്നും സിപിഐ അറിയിച്ചു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക വിപുലീകരിക്കാനൊരുങ്ങുകയാണ് . ഒന്നാം പ്രതി എസ്ഐ സാബുവിനേയും നാലാം പ്രതി സജീവ് ആന്‍റണിയേയുംഅറസ്റ്റ് ചെയ്തതിനു പുറമേ മർദ്ദനത്തിന് സഹായിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.എസ്ഐ സാബുവിനേയും സിപിഒ സജീവിനെയും കസ്റ്റഡിയിൽ കിട്ടാൻ തിങ്കളാഴ്ച അപേക്ഷ നൽകുന്നുണ്ട്. കസ്റ്റഡിയിൽ കിട്ടിയാൽ ഉടനെ അവരുടെ മൊഴി കൂടി അനുസരിച്ചാകും പ്രതിപ്പട്ടിക വിപുലീകരിക്കുക. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റും ഉടനുണ്ടാകും. രാജ്‍കുമാർ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •