പൗരത്വ ഭേദഗതി നിയമത്തിനെതിരെ പതിക്ഷേധം പടരുന്നു. കര്‍ണ്ണാടകയില്‍ മൂന്ന ദിവസത്തേക്ക് നിരോധനാജഞ

Print Friendly, PDF & Email

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തള്ളിക്കളഞ്ഞ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രതിഷേധം നാള്‍ക്കുനാള്‍ പുതിയ പ്രദേശങ്ങളിലേക്ക് പടര്‍ന്ന് രൂക്ഷമാവുകയാണ്. നാളിതുവരെ ഒറ്റപ്പെട്ട പ്രതിക്ഷേധങ്ങള്‍ മാത്രം നടന്നവന്നിരുന്ന കര്‍ണ്ണാടകത്തിലും പ്രതിക്ഷേധം ശക്തിപ്പെട്ടതോടെ കഴിഞ്ഞ രാത്രി 9ണണിമുതല്‍ ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ പല നഗരങ്ങളിലും സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങുവാന്‍ തുടങ്ങിയ സാഹചര്യത്തില്‍ സംഘര്‍ഷം ഉണ്ടാകുവാന്‍ സാധ്യത ഉണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ. കോൺഗ്രസും ഇടതുപാർട്ടികളും വിവിധ സംഘടനകളും ഇന്നു മുതൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. മംഗളൂരുവിലും കലബുറഗിയിലും സമരങ്ങൾ തുടരുകയാണ്. ബെംഗളൂരുവിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകരുതൽ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മെ പറഞ്ഞു. ബെംഗളൂരുവിൽ പ്രതിഷേധറാലികൾക്ക് അനുമതിനൽകില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്‌കർ റാവു പറഞ്ഞു. ഇന്നു പ്രതിക്ഷേധ പ്രകടനം നടത്തുവാന്‍ അനുവാദത്തിനായി നഗരത്തിലെ പ്രധാന കോളേജുകളിലെ വിദ്യാര്‍ത്ഥികളും പല സംഘടനകളും പോലീസിനെ സമീപിച്ചുവെങ്കിലും അനുവാദം നല്‍കിയിട്ടില്ല. അനുവാദം ഇല്ലാതെ പ്രകടനം നടത്തിയാല്‍ ശക്തമായ നടപടി എടുക്കുമെന്നാണ് കമ്മിഷണർ അറിയിച്ചിരിക്കുന്നത്. ഇരുന്നു കൊണ്ടുള്ള പ്രതിക്ഷേധത്തിനു മാത്രമേ പോലീസ് അധികൃതര്‍ അനുവാദം കൊടുക്കുന്നുള്ളു. ബെംഗളൂരുവിൽ വ്യാഴാഴ്ച വിവിധ സംഘടനകൾ നടത്താനിരുന്ന ബഹുജന പ്രതിഷേധറാലിക്കും പോലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്.

ഡല്‍ഹിയില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി. മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രമല്ല, മൊത്തം രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇതെന്ന് കനയ്യ പറഞ്ഞു.യു.പിയിലെ അസംഗഡില്‍ അടക്കം നിയമത്തിനെതിരെ പ്രതിഷേധം ശക്തമാണ്. തമിള്‍നാട്ടിലും പ്രതിക്ഷേധം കനക്കുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മദ്രാസ് സര്‍വ്വകലാശാലയില്‍ എത്തിയ കമല്‍ഹാസനെ കാന്പസില്‍ പ്രവേശിക്കുവാന്‍ പോലീസ് അനുവദിച്ചില്ല. അതേസമയം, പ്രക്ഷോഭം കനത്തു നിന്ന പശ്ചിമബംഗാള്‍ സാധാരണ നിലയിലേക്ക് തിരിച്ചു വരികയാണ്. ചില മേഖലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം എടുത്തു കളഞ്ഞിട്ടുണ്ട്. മുര്‍ഷിദാബാദ്, മാല്‍ഡ, ഉത്തര ദിനാജ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു. ഹൗറയില്‍ നിയന്ത്രണം തുടരുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •