വൈദ്യുതി ഓഫാക്കി ദീപം തെളിക്കല്‍ രാജ്യത്തെ ഇരുട്ടിലാക്കുമോ…??? ആശങ്കയുമായി വൈദ്യുത ബോര്‍ഡുകള്‍.
രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിർത്തിവെച്ചുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീക്ഷണി. രാജ്യ വീടുകളിലെ ലൈറ്റ് പ്രകാശിപ്പിക്കാൻ ഗ്രിഡിൽനിന്നുള്ള ഊർജത്തിന്റെ 15 മുതൽ 20 ശതമാനം വരെ ആവശ്യമുണ്ട്. നിലവില്‍ ദേശവ്യാപകമായി ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചതോടെ വ്യവസായ വ്യാപാര ശാലകളെല്ലാം പൂട്ടികിടക്കുകയാണ്. അതുവഴി ഇപ്പോള്‍ തന്നെ വൈദ്യുതി ഉപയോഗത്തിന്‍റെ 45 ശതമാനം വരെ കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യ വ്യാപകമായി വൈദ്യുതിവിളക്കുകള്‍ കണ്ണടയുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതി ഉപഭോഗത്തിന്‍റെ ഇടിവു കൂടി താങ്ങുവാന്‍ ദേശീയ ഗ്രിഡിനു സാധിക്കുമോ എന്ന സംശയത്തിലാണ് രാജ്യം മുഴുവനുമുള്ള വൈദ്യുത ബോര്‍ഡുകള്‍.
വൈദ്യുതി ഉത്പാദിപ്പിച്ച് സംഭരിച്ചതിനു ശേഷം വിതരണം ചെയ്യുവാന്‍ കഴിയുന്ന ഒന്നല്ല. ഉപഭോഗം കുറഞ്ഞാല്‍ ഉത്പാനവും കുറക്കണം. രാജ്യത്തെ വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളെല്ലാം ഒറ്റയടിക്ക് ഉത്പാദനം നിര്‍ത്തി വക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. ഈ സാഹചര്യത്തിലാണ് ഇന്നു രാത്രി ഒമ്പതു മണിക്ക് ഒമ്പതു മിനിട്ട് രാജ്യം മുഴുവനും എല്ലാ വൈദ്യുതി വിളക്കുകളും ഓഫാക്കി ദീപങ്ങള്‍ തെളിയിച്ച് രാജ്യം മുഴുവനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ചെടി കൊണ്ടു വരുവാന്‍ ആവശ്യപ്പെട്ടാല്‍ മലയോടെ പിഴുതു കൊണ്ടുവരുന്ന അണികള്‍ ഇന്നുരാത്രി കൃത്യം ഒമ്പതു മണിക്ക് വീടുകളിലെ മെയിന്‍ സ്വച്ചുകള്‍ എല്ലാം ഓഫാക്കി പൂര്‍ണ്ണമായ അന്ധകാരത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
ഉത്പാദനം കുറക്കാതെ ഒറ്റയടിക്ക് ഉപഭോഗം കുറയുകയും പിന്നീട് മിനിട്ടുകള്‍ക്കു ശേഷം ഉപഭോഗം ഒറ്റയടിക്കു വര്‍ദ്ധിക്കുകയും ചെയ്താല്‍ ഗ്രിഡ് സ്ഥിരത നഷ്ടപ്പെട്ട് തകർച്ചയിലെത്തും. പിന്നീട്, ഗ്രിഡിന്‍റെ പ്രവർത്തനം സാധാരണനിലയിൽ എത്തിക്കാൻ രണ്ടുമൂന്നു ദിവസങ്ങളെങ്കിലും വേണ്ടിവരും. രാജ്യം മുഴുവന്‍ അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന സാഹചര്യത്തില്‍ രണ്ടുമൂന്നു ദിവസം വൈദ്യുതികൂടി ഇല്ലാതായാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം അതി ഭയാനകമായിരിക്കും. ഇത്തരം ഒരു സാഹചര്യത്തിലേക്ക് രാജ്യത്തെ കൊണ്ടു പോകാതിരിക്കുവാന്‍ ഒറ്റയടിക്ക് വൈദ്യുതി കട്ടാക്കാതെ അത്യാവശ്യമുള്ള ഒന്നോ രണ്ടോ ബള്‍ബുകള്‍ മാത്രം ഓരോന്നോരോന്നായി ഓഫാക്കുവാനുള്ള നിര്‍ദ്ദേശമാണ് വൈദ്യുത ബോര്‍ഡ് അധികൃതര്‍ നല്‍കുന്നത്.
സമാനമായ സംഭവമാണ് 2012 ജൂലൈ അവസാനം ഇന്ത്യയുടെ വടക്കുകിഴക്കേ സംസ്ഥാനങ്ങളില്‍ ഉണ്ടായത്. ഗ്രിഡ് തകര്‍ച്ചമൂലം രണ്ടു ദിവസത്തേയ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സമ്പൂർണമായി ഇരുട്ടിലായിപ്പോയി. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേയ്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടും. ഒമ്പതു മിനിട്ടു കഴിഞ്ഞാൽ വൈദ്യുതി തിരിച്ചു വരണമെന്നില്ല. കുറച്ചു ദിവസത്തേയ്ക്ക് മെഴുകുതിരി മാത്രമായിരിക്കും വെളിച്ചത്തിന് ആശ്രയം. കോവിഡിനെതിരായ നിർണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തിൽ അത്തരം ഒരു സ്ഥിതി രാജ്യത്തുണ്ടായാലുള്ള അവസ്ഥ ഭയാനകമായിരിക്കും. അതിനാല്‍, വൈദ്യുതി ഓഫാക്കി ദീപം തെളിക്കണമെന്ന അഭ്യർത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തണമെന്ന ആവശ്യം രാജ്യത്തിന്‍റ പല ഭാഗത്തു നിന്നും ഉയര്‍ന്നു കഴിഞ്ഞു. പക്ഷെ, പ്രധാനമന്ത്രിയോ കേന്ദ്ര ഭരണകൂടമോ അത് കേട്ടതായി പോലും ഭാവിക്കുന്നില്ല. നോട്ടുനിരോധനവും ജിഎസ് ടി യുടെ നടപ്പാക്കലും പോലെ വീണ്ടുവിചാരമില്ലാത്ത ആഹ്വാനമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാലുണ്ടാകുന്ന പ്രത്യാഘാതം മഹാരാഷ്ട്രാ വൈദ്യുതി മന്ത്രി നിതിൻ റാവത്തര്‍ തുറന്നു പറഞ്ഞുകഴിഞ്ഞു. വൈദ്യുത വിളക്കുകള്‍ ഓഫാക്കാതെ ദീപം തെളിയിക്കുവാനുള്ള ആഹ്വാനമാണ് അദ്ദേഹം നല്‍കുന്നത്. ഉത്തർപ്രദേശ്, തമിള്‍നാട് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ രാത്രി എട്ടു മുതൽ ഒമ്പതു വരെ ലോഡ് ഷെഡ്ഡിംഗ് ആലോചിക്കുകയാണ്. കേരളമാകട്ടെ ഈ സ്ഥിതി വിശേഷം നേരിടാൻ ഹൈഡൽ പവർ ഓഫാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നു. ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലൂടെ ഗ്രിഡിനുണ്ടായേക്കാവുന്ന ആഘാതം ലഘൂകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.