യെസ് ബാങ്കിന് മൊറട്ടോറിയം. പിന്‍വലിക്കാവുന്ന തുക 50,000 രൂപ മാത്രം
രാജ്യത്തിന്‍റെ സാന്പത്തിക തകര്‍ച്ച ബാങ്കുകളേയും ബാധിച്ചുതുടങ്ങി. യെസ് ബാങ്ക് ആണ് തകര്‍ച്ച നേരിടുന്ന ആദ്യബാങ്ക്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുവാനായി ആര്‍ബിഐ ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തി. ഇതോടെ യെസ് ബാങ്കിലെ നിക്ഷേപകര്‍ക്ക് ഏപ്രില്‍ 2 വരെ ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുന്ന തുക 50000 രൂപയായി നിജപ്പെടുത്തി. മൊറട്ടോറിയം വ്യാഴാഴ്ച നിലവില്‍ വൈകുന്നേരം 5 മണിമുതല്‍ നിലവില്‍ വന്നു. ബാങ്കിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ആര്‍.ബി.ഐ. അറിയിച്ചു. യെസ് ബാങ്കിനെ പുനസംഘടിപ്പിക്കുകയോ മറ്റേതെങ്കിലും ബാങ്കുമായി ലയിപ്പിക്കുകയോ ചെയ്തുകൊണ്ട് പ്രതിസന്ധിയെ അതിജീവിക്കുവാനുള്ള നീക്കമാണ് നടത്തിവരുന്നതെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
യെസ് ബാങ്കിനെ കരകയറുവാനാകാത്ത നഷ്ടത്തിലേക്ക് നയിച്ചത് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2014ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ തുടര്‍ച്ചയായ സാമ്പത്തിക വര്‍ഷങ്ങളില്‍ നല്‍കിയ അനിയന്ത്രിതമായ വായപകളാണ്. 2014 സാമ്പത്തിക വര്‍ഷം ബാങ്ക് നല്‍കിയത് 55,000 കോടി രൂപയുടെ വായ്പ ആയിരുന്നു എങ്കില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത് 2,41,000 കോടി രൂപയുടെ വായ്പയായിരുന്നു. 2015- 75,000 കോടി, 2016- 98,000 കോടി, 2017- 1,32,000 കോടി, 2018- 2,03,00 കോടി എന്നിങ്ങനെയാണ് മറ്റു വര്‍ഷങ്ങളിലെ കണക്കുകള്‍. 2014ല്‍ നിന്ന് 19ലെത്തുമ്പോള്‍ കടം കൊടുക്കലില്‍ നാനൂറ് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. മൂലധനം കൈയിലില്ലാതെ ഇത്രകൂടുതല്‍ പണം കടം നല്‍കാന്‍ എങ്ങനെ യെസ് ബാങ്കിന് അനുമതി കിട്ടി എന്നതാണ് പ്രധാന ചോദ്യം.