എന്‍ ശിവരാമന് വിടവാങ്ങി. കണ്ണീരില്‍ കുതിര്‍ന്ന ആദരവുമായി ബംഗളൂരു മലയാളികള്‍…

Print Friendly, PDF & Email

കര്‍ണ്ണാടക നായര്‍ സര്‍വ്വീസ് സൊസൈറ്റി (കെ.എന്‍.എസ്.എസ്) രക്ഷാധികരിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന എന്‍ ശിവരാമന് (76) വിട. കുറച്ചു നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം മണിപ്പാല്‍ ഹോസ്പിറ്റിലില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 12.15നായിരുന്നു ബംഗളൂരു മലയാളികളെ തീവ്രദുഖത്തിലാക്കികൊണ്ടുള്ള ആ വിടപറയല്‍. നാളെ (3.3.2020) 2.30 വരെ മത്തിക്കര മെയിന്‍ റോഡില്‍ തന്നെയുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനു വക്കുന്ന ഭൗതിക ശരീരം വൈകുന്നേരം 5മണിക്ക് പീനിയ ഇലക്ട്രിക്‍ ക്രിമിറ്റേറിയത്തില്‍ സംസ്കരിക്കും.

കര്‍ണ്ണാടക ഗവര്‍മ്മെന്‍റില്‍ എക്സൈസ് ഡിപ്പാര്‍ട്ട് മെന്‍റില്‍ ഡപ്യൂട്ടി സൂപ്രണ്ടായി വിരമിച്ചതിനുശേഷം ബെഗളൂരു മലയാളികളുടെ ഇടയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. മത്തിക്കര കരയോഗത്തിന്‍റെ പ്രസിഡന്‍റായി കെഎന്‍എസ്എസ് ലേക്ക് കടന്നുവന്ന അദ്ദേഹം 1998 മുതല്‍ തുടര്‍ച്ചയായി 10 വര്‍ഷം കര്‍ണ്ണാടക നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ചെയര്‍മാനായിരുന്നു. അദ്ദേഹത്തിന്‍റെ ഊര്‍ജ്ജ്വസ്വലമായ നേതൃത്വത്തിന്‍ കീഴില്‍ അഭൂപൂര്‍വ്വമായ വളര്‍ച്ചയാണ് കെഎന്‍എസ്എസ്സ്നു ഉണ്ടായത്. പ്രശസ്തമായ ജാലഹള്ളി അയ്യപ്പക്ഷേത്രം പ്രസിഡന്‍റ് , ക്ഷേത്രത്തിനു കീഴിലുള്ള ശ്രീ അയ്യപ്പ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്‍റ് , സ്പ്രിംഗവാലി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്‍റ്, മന്നം ക്രെഡിറ്റ് കോര്‍പ്പറേറ്റീല് സൊസൈറ്റി പ്രസിഡന്‍റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചുകൊണ്ട് ആ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ശവരാമനായി.

പാലക്കാട് പയില്ലൂര്‍ നീലനാഥ് വീട്ടില്‍ എം കണ്ണന്‍മേനോന്‍റേയും മൂന്നാമത്തെ മകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ബിഇഎല്‍ ജീവനക്കാരിയായിരുന്ന പ്രമകുമാരി ആണ് ഭാര്യ. പ്രിയ, ഡോ.പ്രീതി(യുഎസ്എ) എന്നിവര്‍ മക്കളും,ശ്രീകുമാരന്‍ നായര്‍, ശരത്കുലാല്‍ എന്നിവര്‍ മരുമക്കളുമാണ്.

  •  
  •  
  •  
  •  
  •  
  •  
  •