ബസവരാജ് ബൊമ്മ കര്‍ണാടകയുടെ പുതിയ മുഖ്യന്ത്രി

Print Friendly, PDF & Email

കര്‍ണാടകയുടെ പുതിയ മുഖ്യന്ത്രിയായി ബസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബംഗലൂരുവില്‍ ബി.ജെ.പിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം 3 മണിക്ക് നടക്കും. യെദ്യൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് വഹിച്ചിരുന്ന് തന‍്റെ വിശ്വസ്ഥന്‍റെ പേര് യെദ്യൂരപ്പ തന്നെയാണ് നിർദേശിച്ചത്.

ജനതാദൾ യുണൈറ്റഡ് അംഗമായിരുന്ന ബസവരാജ് ബൊമ്മെ 2008 ഫെബ്രുവരിയിലാണ് ബിജെപിയിൽ അംഗമാകുന്നത്. തുടർന്ന് മധ്യകര്‍ണ്ണാടക ഹവേരി ജില്ലയിലെ ഷിഗാവോൺ മണ്ഡലത്തിൽ നി്ന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. മുൻപ് സംസ്ഥാനത്തെ ആഭ്യന്തര, നിയമ പാർലമെന്ററികാര്യ മന്ത്രിയായും, ജല സഹകരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

1980ല്‍ കർണാടക മുഖ്യമന്ത്രിയായ എസ്.ആർ ബൊമ്മെയുടെ മകനായ ബസവരാജ് ബൊമ്മെ രാഷ്ട്രീയത്തിലേക്ക് ചുവട്മാറ്റുന്നതിന് മുന്‍പ് ടാറ്റ മോട്ടേഴ്‌സിലെ എന്‍ജിനീയറായിരുന്നു. യുവ ജനതാദള്‍ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1998, 2004 വര്‍ഷങ്ങളില്‍ എം.എല്‍.സിയായി തിരഞ്ഞെടുക്കപ്പെട്ടു. 2008 ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ബൊമ്മെ ആ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി ഷിഗാവ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയും യദ്യൂരപ്പ മന്ത്രിസഭയില്‍ ജലസ്വേചന വകപ്പ് മന്ത്രിയാവുകയും ചെയ്തു. അതോടെ യെദ്യൂരപ്പയുടെ വിശ്വസ്തനായി മാറിയ ബൊമ്മ പിന്നീട് സഹകരണം, പാര്‍ലമെന്ററികാര്യം, നിയമം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •