കെഎം മാണി, കേരളാ രാഷ്ട്രീയത്തിലെ അതികായന്‍
കേരളാ രാഷ്ട്രീയത്തിലെ അതികായന്‍ കെഎം മാണി വിടപറഞ്ഞു. കോൺഗ്രസ് എം ചെയർമാനും പാല മണ്ഡലത്തെ കഴിഞ്ഞ 50 വര്‍ഷം തുടര്‍ച്ചയായി പതിനിധീകരിച്ചു വന്ന കെഎം മാണി മരിച്ചപ്പോള്‍ കേരളത്തിനു നഷ്ടമായത് രാഷ്ട്രീയ നയതന്ത്രത്തിലെ ചാണക്യനെയാണ്.യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഏറ്റവുമധികം തവണ(13 തവണ) ബജറ്റ് അവതരിപ്പിച്ച വ്യക്തി. ഏറ്റവും കൂടതല്‍ കാലം ഒരേ മണ്ഡലത്തെ തന്നെ പ്രതിനിധീകരിച്ച നിയസഭയിലെത്തിയ നേതാവ്. ഏറ്റവും കൂടുതല്‍ കാലം മന്ത്രിപദം അലങ്കരിച്ച രാഷ്ട്രീയജ്ഞന്‍. രാജ്യത്ത് മാണി സ്ഥാപിച്ച റിക്കാര്‍ഡുകള്‍ നിരവധിയാണ്. ആര്‍ക്കും ഇനിയൊരിക്കലും ഭേദിക്കാനാവാത്ത റിക്കാര്‍ഡുകള്‍. കേരള രാഷ്ട്രീയത്തിലെ പകരം വക്കാനാവാത്ത നേതാവായിരുന്നു കെഎംമാണി. 1965ല്‍ പാലായില്‍ നിന്ന് ആദ്യമായി നിയമസഭാഗമായ കെഎംമാണിയെ പിന്നീട് ഒരിക്കലും പാലാ കൈവിട്ടില്ല. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ശില്‍പ്പികളില്‍ ഒരാളായിരുന്നു കെഎംമാണി.