INDIANEWS MAIN

ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിലും മതം വേണം

ഇനിമുതല്‍ ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിലും മതം രേഖപ്പെടുത്തണം. ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താവ് നൽകുന്ന കെ.വൈ.സി. (നോ യുവർ കസ്റ്റമർ) ഫോമിൽ ആണ് ഇനിമുതല്‍ മതവും രേഖപ്പെടുത്തേണ്ടത്. വിദേശനാണ്യ നിയന്ത്രണ നിയമ(ഫെമ)ത്തിൽ പുതുതായി വരുത്തിയ ഭേദഗതിപ്രകാരമാണ് ഇത്.  പുതിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെഭാഗമായാണ് ഉപഭോക്താക്കളുടെ മതം വെളിപ്പെടുത്തണമെന്ന് റിസർവ് ബാങ്ക് നിർദേശിക്കുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ആറു ന്യൂനപക്ഷമതവിഭാഗങ്ങൾക്ക് ഇന്ത്യയിൽ സ്ഥലം വാങ്ങാനും ബാങ്ക് തുടങ്ങാനും ‘ഫെമ’ നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം അനുവാദം നൽകുന്നുണ്ട്. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാര്‍ നിക്ഷേധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാര്‍ അക്കൗണ്ട് തുടങ്ങുന്പോള്‍ മതം രേഖപ്പെടുത്തേണ്ടതില്ലന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. പുതിയ പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വം എടുക്കുന്നവര്‍ക്കു മാത്രമേ പുതിയ നിയമം ബാധകമാകൂ എന്ന് അദ്ദേഹം അറിയിച്ചു.