ബിഎസ്എന്‍എല്‍നെ ചുരുട്ടികൂട്ടി ചവറ്റുകൊട്ടയിലെറിഞ്ഞ് കേന്ദ്രഗവര്മെന്റ്
ബിഎസ്എന്‍എല്‍നെ തകര്‍ത്ത് പകരം റിലയന്‍സ് ജിയോയെ വാഴിക്കുവാനുള്ള വഴിതേടുകയാണ് കേന്ദ്ര ഗവര്‍മ്മെന്റ്. അതിന്റെ അവസാന വഴിയാണ് രാജ്യത്തെ 112 വിമാനത്താവളങ്ങളിലെയും നെറ്റ്വർക്ക് കണക്ടിവിറ്റി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിലയൻസ് ജിയോക്ക് കൈമാറികൊണ്ടുള്ള പുറത്തിറങ്ങിയ ഉത്തരവ്.
നെറ്റ്വർക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ് ഇറക്കിയാതായിട്ടാണ് എയർപോർട്ട് അതോറിറ്റി ഐ.ടി വിഭാഗം എക്സിക്യുട്ടീവ് ഡയറക്ര്എസ്.വി. സതീഷ്പറയുന്നു. അതിനായി എം.പി.എൽ.എസ്-വി.പി.എൻ (മൾട്ടി പ്രോട്ടോകോൾ ലേബൽ സ്വിച്ചിങ്ങ-വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്), എസ്.ഡി-വി.എ.എൻ (സോഫ്റ്റ് വെയർ ഡിഫൈൻഡ് വൈഡ് ഏരിയ നെറ്റ്വർക്ക്) എന്നീ സങ്കേതങ്ങളാണ് നവീകരിക്കുന്നത്. ഇ-മെയിൽ, ഒാഫ്ലൈൻ ഡാറ്റ ട്രാൻസ്ഫർ, ഇൻറർനെറ്റ് ആക്സസ്, കേന്ദ്രീകൃത ബിസിനസ് അപ്ലിക്കേഷൻ എന്നിവ ഉന്നത നിലവാരം പുലർത്തുന്നതാവണം എന്നതാണ് ലക്ഷ്യം. 112 വിമാനത്താവളങ്ങള്‍ക്ക് പുറമെ ഡൽഹിയിലെ പ്രൈമറി ഡാറ്റ സെൻറർ, ഹൈദരാബാദ് ബീഗംപെട്ട് വിമാനത്താവളത്തിലെ ഡിസാസ്റ്റർ റിക്കവറി എന്നീ കേന്ദ്രങ്ങളുടെനെറ്റ്വർക്ക് സേവനവും റിലയൻസിന് കൈമാറിയിട്ടുണ്ട്. ഫെബ്രുവരി 28നാണ് കരാർ നൽകിയതെന്ന് ഉത്തരവിൽ പറയുന്നു.എയർപോർട്ട് അതോറിറ്റിയുടെ െഎ.ടി റൂം മുതൽ വിമാനത്താവളങ്ങള്‍ വരെ റിലയൻസ് ഫൈബർ സ്ഥാപിക്കും. ഇതിന്റെ പ്രവൃത്തിക്കായി റിലയൻസ് രേഖാമൂലം സമീപിക്കുേമ്പാൾ അതത് മേഖലകളുടെ ചുമതല വഹിക്കുന്നവര്‍ വേണ്ട സൗകര്യം ചെയ്തുകൊടുക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ന് ആവശ്യമായ സ്പീഡും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാലാണ് ഇന്ത്യന്‍ വിമാനത്താവളങ്ങളുടെ ചുമതല റിലയന്‍സിനു നല്‍കുന്നതെന്നാണ് ഗവര്‍മ്മെന്റ് പറയുന്ന ന്യായീകരണം. ലോകം 4ജി വിട്ട് 5ജിയിലേക്ക് ചുവടുവക്കുന്പോള് ബിഎസ്എന്‍എല്‍ ഇപ്പോഴും 3ജിയില്‍ കിടന്ന് ഇഴയുകയാണ്. രാജ്യത്ത് ഇന്ന് 4ജി സൗകര്യം നടപ്പിലാക്കത്ത ഏക സര്‍വ്വീസ് പ്രൊവൈഡറാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും 4ജി സ്പെക്ട്രം ഇതുവരെയായിട്ടും അനുവദിച്ച് നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ഉപഭോക്താക്കളില്‍ പലരും ബിഎസ്എന്‍എല്‍നെ കൈവിട്ട് 4ജി സൗകര്യമുള്ള മറ്റ് സേവനദാതാക്കളിലേക്ക് മാറുകയാണ്.
ഇന്ത്യൻ റെയിൽവേയിൽനിന്നും പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിൽ നിന്നും ബിഎസ്എന്‍എല്‍നെ ഇപ്പോള്‍ തന്നെ കുടിയിറക്കികഴിഞ്ഞു. അതിന്റെ പിന്നാലെയാണ് ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നു ഇപ്പോള്‍ നടത്തുന്ന അടിച്ചുപുറത്താക്കല്. ഇതോടെ രാജ്യത്തിന്റെ സ്വന്തം ബിഎസ്എന്‍എല്‍ന്റെ ശവപ്പെട്ടിക്കുമേല്‍ അവസാന ആണിയും അടിച്ചിരിക്കുകയാണ് കേന്ദ്ര ഗവര്‍മ്മെന്റ്. അതും അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കു വേണ്ടി…