പുതിയ പാക്കേജുമായി നിർമല സീതാരാമൻ. പ്രഖ്യാപനം ഇന്ന്

Print Friendly, PDF & Email

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. ഈ അവസരത്തില്‍ കൂടുതൽ സാമ്പത്തിക ഉത്തേജന നടപടികൾ ധനമന്ത്രി പ്രഖാപിക്കുമെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്ക് പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി ( ഐഎംഎഫ് ) വിലയിരുത്തൽ പുറത്തുവന്നതിന്‍റെ പിന്നാലെയാണ് ധനമന്ത്രി കൂടുതല്‍ ഉത്തേജന നടപടികള്‍ പ്രഖ്യാപിക്കുവാന്‍ തയ്യാറാവുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കും. 2020 ഓടെ 7.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. എന്നാൽ അതിലേക്ക് എത്തുക പ്രയാസമായിരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തൽ. കടുത്ത സാന്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം പോകുന്നതെന്നും അടിയന്തര ഇടപെടലുകള്‍ ആണ് രാജ്യത്തിന്‍റെ സാന്പത്തിക മേഖലയില്‍ ആവശ്യമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.