മഹാരാഷ്ട്ര നാടകത്തിന് കര്‍ട്ടന്‍. അനാവരണം ചെയ്യപ്പെട്ടത് ബിജെപിയുടെ കാപട്യത്തിന്‍റെ മുഖം.

Print Friendly, PDF & Email

നാളെ അ‌ഞ്ച് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഫഡ്‌നാവിസിന്റെയും രാജി. ഇതോടെ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് ഏകദേശം അന്ത്യമായി.

നിഗൂഢ നീക്കത്തിലൂടെ മന്ത്രിസഭ രൂപീകരിച്ച ബിജെപിയുടെ മുഖത്തേറ്റ ഏറ്റവും വലിയ അടിയായി മാറിയിരിക്കുകയാണ് ഫട്നാവീസിന്‍റെ രാജി. അതോടൊപ്പം മന്ത്രിസഭ കൂടാതെ തന്നെ പ്രത്യേക അധികാരത്തിലൂടെ മഹാരാഷ്ടയിലെ പ്രസിഡന്‍റ് ഭരണം പിന്‍വലിക്കുവാന്‍ ശുപാര്‍ശ ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേട്ട പാതി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് ഉത്തരവു പുറപ്പെടുവിച്ച പ്രസിഡന്‍റനും, ആരോരുമറിയാതെ ഫട്നാവീസിനെ മഖ്യമന്ത്രി ആക്കിയ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ക്കും ഫട്നാവീസിന്‍റെ രാജി തിരിച്ചടി ആയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മഹാ നാടകത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടത് ഭരണഘടനാ സ്ഥാപനങ്ങളായ ഇവരുടേതാണ്.

നവംബര്‍ 23ന് അര്‍ദ്ധരാത്രിയാണ് ശരദ് പവാറിന്റെ അനന്തരവന്‍ കൂടിയായ അജിത് പവാര്‍ എന്‍.സി.പിയേയും കോണ്‍ഗ്രസിനേയും ശിവസേനയേയും ഞെട്ടിച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ അറിവോടെയല്ല സര്‍ക്കാര്‍ രൂപീകരണം എന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു.

ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് 48 മണിക്കൂറിനുള്ളില്‍ അജിത് പവാറിന്റെ പേരിലുള്ള 70000 കോടി രൂപയുടെ അഴിമതിക്കേസ് ബി.ജെ.പി എഴുതിത്തള്ളിയിരുന്നു. ഇതോടെ ബിജെപിയുടെ അഴിമതി വിരുദ്ധ മുഖത്തിന്‍റെ കാപട്യം ജനങ്ങളുടെ മുന്പില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •