ഡോക്ടര്‍മാര്‍ രാജ്യ വ്യാപകമായി ഇന്ന് പണിമുടക്കുന്നു.

Print Friendly, PDF & Email

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കുന്നു. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് സമരം.അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുർവേദ ഡോക്ടർമാർക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകൾ നടത്താന്‍ അനുമതികൊടുത്ത സര്‍ക്കാരിന്‍റെ നടപടികള്‍ക്കെതിരെയാണ് ഡോക്ടര്‍മാര്‍ പ്രതിക്ഷേധിക്കുന്നത്.

ഹോസ്പിറ്റലുകളില്‍ ഒപികൾ പ്രവർത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. എന്നാല്‍, അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ഉണ്ടാകും. കോവിഡ് ആശുപത്രികളേയും സമരം ബാധിക്കില്ല. ഇവിടങ്ങളില്‍ കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടര്‍മാര്‍ പ്രതിക്ഷേധിക്കും. ഇത് സൂചന പണിമുടക്ക് മാത്രമാണെന്നും ഫലം കണ്ടില്ലെങ്കിൽ വമ്പൻ സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സംഘടന അറിയിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •