കേരള പിറവി ദിനത്തില്‍ കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുo

Print Friendly, PDF & Email

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. ഇതോടെ വരുന്ന കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരളബാങ്ക് പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളേയും സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ച് അതിനെ കേരള ബാങ്കായി മാറ്റുവാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിനുള്ള പ്രാഥമികമായ അപേക്ഷ തത്ത്വത്തില്‍ അംഗീകരിച്ച റിസര്‍വ് ബാങ്ക് കേരള ബാങ്ക് രൂപീകരണത്തിന് 19 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. സംസ്ഥാനത്തിലെ എല്ലാ ജില്ലാ സഹകരണ ബാങ്കുകളുടേയും യോഗം വിളിച്ച് മൂ്ന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകാരം നേടണമെന്നായിരുന്നു അതില്‍ ഒരു നിര്‍ദ്ദേശം. സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അടക്കം യുഡിഎഫ് ഭരിക്കുന്ന ചില ബാങ്കുകള്‍ ഇതിനെ എതിര്‍ത്തു. ഇതോടെ കേരള ബാങ്ക് രൂപീകരണത്തിനുള്ള നടപടികളും അവതാളത്തിലായി. തുടര്‍ന്ന് പൊതുഭരണസമിതി യോഗത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്‍റെ അംഗീകാരം മാത്രം മതിയെന്നുമുള്ള ഓര്‍ഡിനന്‍സ് ഇറക്കി റിസര്‍വ്വ് ബാങ്കിന്‍റെ അംഗീകാരത്തിനയച്ചു. പ്രതിസന്ധിയെ തരണം ചെയ്യുവാന്‍ സര്‍ക്കാരിന്‍റെ ഈ ശ്രമത്തിനാണ് ഇപ്പോള്‍ റിസര്‍വ്വ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതോടെ കേരള ബാങ്ക് തുടങ്ങുവാനുള്ള എല്ലാ പ്രതിസന്ധികളും നീങ്ങിയിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •