നൂറ്റി ഒന്ന് വെട്ട് വെട്ടിയാലും മൂര്‍ച്ച പോകാത്ത വെട്ടുകത്തിയുണ്ടാക്കിയേ ഞാന്‍ പോകൂ – ജേക്കബ് തോമസ്

Print Friendly, PDF & Email

നൂറ്റി ഒന്ന് വെട്ട് വെട്ടിയാലും മൂര്‍ച്ച പോകാത്ത നല്ല വെട്ടുകത്തിയുണ്ടാക്കിയേ ഞാന്‍ പോകൂ വെന്ന് ജേക്കബ് തോമസ്. മൂര്‍ച്ച കൂടിയതുകൊണ്ട് ഇനി ഇത്രയും മൂര്ച്ച വേണ്ട എന്നുപറഞ്ഞ് ഇവിടെ നിന്ന് തന്നെ മാറ്റിയാലേ താന്‍ ഇവിടെ നിന്നു പോകൂ എന്ന് അദ്ദേഹം പരിഹസിച്ചു. നല്ല ഒന്നാന്തരം അരിവാളും വെട്ടുകത്തിയും ചുറ്റികയുമെല്ലാം ഇനി ഇവിടെ നിന്ന് നിര്‍മ്മിക്കും. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി ചുമതലയേറ്റതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍ വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസ്. വിജിലന്‍സ് മേധാവി തസ്തികയ്ക്ക് തുല്യമായി മെറ്റൽ ഇൻഡസ്ട്രീസ് എംഡി സ്ഥാനം ഉയർത്തിയ സർക്കാരിനോട് നന്ദിയുണ്ടെന്നുംപരിഹാസം ഒളിപ്പിച്ച വാക്കുകളോടെ അദ്ദേഹം പറഞ്ഞു.