ബാലറ്റ് പേപ്പർ ചരിത്രം – തിരഞ്ഞെടുപ്പു കമ്മീഷന്‍

Print Friendly, PDF & Email

ബാലറ്റ് പേപ്പർ ചരിത്രമാണെന്നും വോട്ടിംഗ് മെഷീനുകളിൽ തിരിമറി സാധ്യമല്ലെന്നും വീണ്ടും ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ സുനില്‍ അറോറ. മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശകലനം ചെയ്യുന്ന യോഗത്തിലാണ് അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നയം വ്യക്തമാക്കിയത്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്ന് കോൺഗ്രസും എൻസിപിയുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ “പാർട്ടികൾ ഈ ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ട്. ബാലറ്റ് പേപ്പർ ഇപ്പോൾ ചരിത്രമാണെന്ന് അവരോട് ശക്തവും സഭ്യമായ ഭാഷയിലും പറഞ്ഞതാണ്. കൂടാതെ നിങ്ങളോട് എനിക്കും നിങ്ങൾക്ക് പരസ്‌പരവും കണ്ണിൽ നോക്കി തന്നെ പറയാം ഇവിഎമ്മിൽ തിരിമറി സാധ്യമല്ല,” അറോറ തറപ്പിച്ചു പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •