ഡി കെ ശിവകുമാറിൻ്റെ കസ്റ്റഡി കാലാവധി അടുത്ത നീട്ടി

Print Friendly, PDF & Email

ഹവാലാ പണമിടപാട് കേസിൽ ശിവകുമാറിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉയര്‍ത്തിയ വാദം അംഗീകരിച്ച് എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിൻ്റെ കസ്റ്റഡി കാലാവധി അടുത്ത ചൊവ്വാഴ്‍ച വരെ നീട്ടി. റോസ് അവന്യൂവിലെ പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ശിവകുമാറിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് കോടതി നിർദ്ദേശം നൽകി. 2017 ല്‍ ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് എട്ട് കോടിയിലധികം രൂപ കണ്ടെടുത്ത കേസില്‍ സെപ്റ്റംബർ മൂന്നിനായിരുന്നു ഡി കെ ശിവകുമാറിനെ എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ഇത് ഹവാല പണമാണെന്നാണ് എൻഫോഴ്സ്‌മെന്റിന്‍റെ കണ്ടെത്തല്‍.

  •  
  •  
  •  
  •  
  •  
  •  
  •