മഹാപ്രളയത്തിന്‍റെ വാര്‍ഷികത്തില്‍ മിന്നൽ പ്രളയത്തിൽ നടുങ്ങി കേരളം……

Print Friendly, PDF & Email

മഹാപ്രളയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വാര്‍ഷികത്തില്‍ ഉണ്ടായ മിന്നൽ പ്രളയത്തിൽ നടുങ്ങിത്തരിച്ചിരിക്കുകയാണ് കേരളം. കാസര്‍കോട് മുതല്‍ പത്തനംതിട്ടവരെയുള്ള ജില്ലകളില്‍ തീവ്രമായ മഴയ്ക്കാണ് കേരളം സാക്ഷിയായത്. കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ നദികളെല്ലാം അപകടകരമായി ഒഴുകുകയാണ്. വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ വര്‍ഷത്തെ പേമാരിയില്‍ പെയ്തിറങ്ങിയതിനേക്കാള്‍ കനത്ത മഴയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. അതിന്‍റെ ഫലമായി മലയോര പ്രദേശങ്ങളില്‍ വ്യാപകമായി ഉരുള്‍പൊട്ടലുകളും മലയിടിച്ചിലുകളും ഉണ്ടായി. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമാണ് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. രണ്ട് പ്രദേശങ്ങളിലും മാത്രമായി 60ഓളം വീടുകളാണ് മണ്ണിനടിയിലായായിരിക്കുന്നത്. ഇവിടുങ്ങളില്‍ മാത്രം 100ലധികം ആളുകള്‍ മണ്ണിനടിയില്‍ കുടങ്ങികിടപ്പുണ്ടെന്ന് ഭയപ്പെടുന്നു. 35 ജീവനുകളാണ് രണ്ട് ദിവസം കൊണ്ട് മരണപ്പെട്ടത്. വരും ദിവസങ്ങളില്‍ മരണസംഖ്യകൂടുമെന്നാണ് ഭയപ്പെടുന്ന്ത്.

  •  
  •  
  •  
  •  
  •  
  •  
  •