രാജ്യത്ത് പുതിയ ലേബര്‍കോഡ്

Print Friendly, PDF & Email

സാമ്പത്തിക ഉത്തേജന പാക്കേജിനോടനുബന്ധിച്ച് രാജ്യത്ത് പുതിയ ലേബര്‍കോഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിമ്മല സീതാരാമന്‍. നിലവില്‍ മിനിമം വേതനം 182 രൂപയാണ് അതുതന്നെ രാജ്യത്ത് 30 ശതമാനം പേര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളു. മിനിമം വേതനം 202 രൂപയായി ഉയര്‍ത്തികൊണ്ട് വേതനത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന പ്രാദേശിക അസമത്വം കുറയ്ക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഫ്‌ളോര്‍ വേജ് എന്ന ആശയം ആണ് ധനമന്ത്രി മുന്നോട്ടു വക്കുന്നത്.

പുതിയ ലേബര്‍കോഡിലെ പ്രധാന പ്രഖ്യാപനങ്ങള്‍:

*രാജ്യത്ത് മിനിമം വേതനം 182 രൂപയില്‍ നിന്ന് 202 രൂപയായി ഉയര്‍ത്തും.

*തൊഴിലാളികള്‍ക്ക് എല്ലാവര്‍ഷവും ആരോഗ്യ പരിശോധന നടത്തണം.

*ഗ്രാറ്റുവിറ്റി നല്‍കേണ്ടത് അഞ്ചു വര്‍ഷത്തില്‍ നിന്ന് 1 വര്‍ഷം ജോലിചെയ്യുന്നവര്‍ക്കായി ചുരുക്കുകയും കരാര്‍ ജോലി ചെയ്യുന്നര്‍ക്കും കൂടിബാധകമാക്കുകയും ചെയ്തു.

*അപകടകരമായ മേഖലകളില്‍ തൊഴിലെടുക്കുന്ന കുറഞ്ഞത് 10 തൊഴിലാളികളെങ്കിലുമുള്ള സ്ഥാപനങ്ങള്‍ ജോലിയെടുക്കുന്നവര്‍ക്കുള്ള സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തണം.

*അന്തര്‍ സംസ്ഥാന തൊഴിലാളികളെ നിര്‍വചിക്കുന്നതില്‍ മാറ്റം വരുത്തി. നിര്‍വചനത്തില്‍ തൊഴിലുമ നേരിട്ട് ജോലി നല്‍കുന്നവരും, കരാറുകാരാര്‍ മുഖേനെ ജോലി ചെയ്യുന്നവരും ഉള്‍പ്പെടും.

*എല്ലാ തൊഴില്‍ മേഖലയും സ്ത്രീകള്‍ക്കും തുറന്നുകൊടുക്കുകയും സുരക്ഷ ഉറപ്പുവരുത്തി രാത്രിയിലും ജോലി ചെയ്യാന്‍ അവരെ അനുവദിക്കുകയും വേണം.

*പത്തു പേരില്‍ താഴെ തൊഴിലാളികള്‍ ഉള്ള സ്ഥാപനമാണെങ്കിലും അപകടകരമായ സാഹചര്യത്തില്‍ തൊഴിലെടുക്കുന്നവരാണെങ്കില്‍ അവരെയും എഎസ്‌ഐസിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം.

  •  
  •  
  •  
  •  
  •  
  •  
  •