നെഹൃു കുടുംബത്തിന്‍റെ അമേത്തി ഇനി സ്മൃിതി ഇറാനിക്കു സ്വന്തം

Print Friendly, PDF & Email

2004 മുതല്‍ രാഹുല്‍ സ്വന്തമാക്കി വച്ച അമേത്തി രാഹുലില്‍ നിന്ന് സ്മൃിതി പിടിച്ചെടുത്തു. 55120 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് നെഹൃകുടുംബത്തിന്‍റെ സ്വന്തം മണ്ഡലമായ അമേത്തി സ്മൃതി ഇറാനിക്കു മുന്പില്‍ അടിയറവ് വെക്കേണ്ടി വന്നത്. ഇത് കോണ്‍ഗ്രസ്സിനു മാത്രമല്ല നെഹറു കുടുംബത്തിനും ഏറ്റ കനത്ത അടിയാണ്. 4,68,514വോട്ടുകള്‍ സ്മൃതി ഇറാനി നേടിയപ്പോള്‍ 4,13,394 വോട്ടുകളാണ് രാഹുലിന് ലഭിച്ചത്.

1969ല്‍ അമേത്തി മണ്ഡലം രൂപീകരിച്ചതിനുശേഷം ഒറ്റ പ്രാവശ്യമേ അമേത്തി കോണ്‍ഗ്രസ്സിനെ കൈവിട്ടൊള്ളു. അമേത്തിയുടെ ആദ്യ എംപിയായിരുന്ന വിദ്യാധര്‍ ബാജ്പേയിയെ തോല്‍പ്പിച്ചുകൊണ്ട് 1977ലെ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ലെ രവീന്ദ്ര പ്രതാപ് സിങ് അമേത്തി പിടിച്ചെടുത്തു. മൂന്നു വര്‍ഷത്തിനു ശേഷം 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സഞ്ജയ് ഗാന്ധി തിരിച്ചുപിടിച്ച അമേത്തി പിന്നെ കുറേകാലത്തേക്ക് കോണ്‍ഗ്രസ്സിന്‍റെ സ്വന്തമായിരുന്നു. സ‍‍ഞ്ജയ് ഗാന്ധിയുടെ മരണ ശേഷം 1981ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി അമേത്തിയുടെ സാരഥ്യം എറ്റെടുത്തു. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ നെഹ്റു കുടുംബത്തിന്‍റെ അടുത്ത സുഹൃത്തായ സതീഷ് ശര്‍മ്മ മണ്ഡലത്തില്‍ വിജയിച്ചു. എന്നാല്‍ 1998ലെ തിരഞ്ഞെടുപ്പില്‍ ശതീഷ് ശര്‍മ്മയില്‍ നിന്ന് ബിജെപിയുടെ സഞ്ജയ് സിംഗ് അമേത്തി പിടിച്ചെയുത്തു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം 1999ല്‍ സോണിയ ഗാന്ധിയിലൂടെ അമേത്തി കോണ്‍ഗ്രസ് തിരിച്ചു പിടിച്ചതിനു ശേഷം നാളിതുവരെ അമേത്തി നെഹറു കുടുംഹബത്തിനെ കൈവിട്ടിട്ടില്ല. 431770 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തോടെ വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിച്ചുവെങ്കിലും അമേത്തിയുടെ നഷ്ടം കോണ്‍ഗ്രസ്സിനെ എന്നും വേദനിപ്പിച്ചുകൊണ്ടേ ഇരിക്കുമെന്ന് ഉറപ്പാണ്.

  •  
  •  
  •  
  •  
  •  
  •  
  •