കേരളമടക്കം 14 സംസ്ഥാനങ്ങൾ, 115 സീറ്റുകള്‍… ഇന്ന് പോളിങ് ബൂത്തിലേക്ക്

Print Friendly, PDF & Email

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് . ആകെ 1640 സ്ഥാനാർത്ഥികളാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. 18,85,09,156 കോടി വോട്ടർമാരാണ് ഇന്ന് ജനവിധിയെഴുതുന്നത്. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളും20 ലോക്‌സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് ഉള്ളത് 2,61,51,543 വോട്ടര്‍മാര്‍ അവരുടെ വിധിയെഴുതും.

7ഘട്ടങ്ങളിലായി നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയഘട്ടമാണ് ഇന്ന് നടക്കുന്നത്.  14സംസ്ഥാനങ്ങളിലെ 115 സീറ്റുകളിലേക്കാണ് ഇന്ന് വിധിയെഴുത്ത് നടക്കുക. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന വടക്കന്‍ കര്‍ണ്ണാടയിലെ അവശേഷിച്ച 14 മണ്ഡലങ്ങളിലും ഇന്നാണ് തിരഞ്ഞെടുപ്പ്. 2014ൽ 80ലേറെ സീറ്റുകളില്‍ ബിജെപിയായിരുന്നു ജയിച്ചത്. ഇക്കുറി ഇതില്‍ എത്രനേടുവാന്‍ ബിജെപിക്കു കഴിയുമെന്ന് ഉറപ്പില്ല. ഈ സീറ്റുകളിൽ സംഭവിക്കുന്ന ഏതൊരു കുറവും പശ്ചിമബംഗാൾ, ഒഡീഷ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പുതിയ വിജയങ്ങളിലൂടെ നികത്തുക എന്ന വെല്ലുവിളിയാണ് നരേന്ദ്രമോദിക്കു മുന്നിലുള്ളത്.

ഈ തിരഞ്ഞെടുപ്പിലെ പ്രമുഖ എതിരാളികളായ രണ്ട് പാർട്ടികളുടെ അധ്യക്ഷൻമാർ – രാഹുൽ ഗാന്ധിയും അമിത് ഷായും ഇന്നാണ് ജനവിധി തേടുന്നത് എന്നത് ഒരു കൗതുകം. അമിത് ഷാ മത്സരിക്കുന്നത് ഗാന്ധി നഗറിൽ നിന്നാണ്, രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും. മുലായം സിംഗ് യാദവ്, വരുണ്‍ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖ നേതാക്കളും ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. വരുൺ ഗാന്ധി, ശിവ്പാൽ യാദവ്, അസം ഖാൻ, ജയപ്രദ തുടങ്ങിയവർ ഉത്തർപ്രദേശിൽ മത്സരരംഗത്തുണ്ട്. പ്രഹ്ളാദ് ജോഷി, സംപിത് പാത്ര, അഭിജിത്ത് മുഖർജി തുടങ്ങിയവരും മത്സരരംഗത്തുണ്ട്.

അസം (4), ബിഹാർ (5), ചത്തീസ്‍ഗഢ് (7), ഗുജറാത്ത് (26), ഗോവ (2), ജമ്മു കശ്മീർ (1), കർണ്ണാടക (14), കേരളം (20), മഹാരാഷ്ട്ര (14), ഒഡിഷ (6), ഉത്തർ പ്രദേശ് (10), പശ്ചിമബംഗാൾ (5), ദാദ്ര, നഗർ ഹവേലി (1), ദാമൻ ദ്യു (1) എന്നീ സംസ്ഥാനങ്ങളാണ് ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് പോവുക.

  •  
  •  
  •  
  •  
  •  
  •  
  •