കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് മനോരമ സര്‍വ്വേ.
മലയാള മനോരമ കാർവി ഇൻസൈറ്റ്സിനൊപ്പം നടത്തിയ സര്‍വേയില്‍ യുഡിഎഫ്നെ വന്‍ മുന്നേറ്റമെന്ന് പ്രവചനം. 20 ലോക്സഭ മണ്ഡലങ്ങളിലെ 13ലും യുഡിഎഫിനാണ് മേല്‍ക്കൈ. 3 സീറ്റുകളില്‍ മാത്രമാണ് ഇടതുമുന്നണിക്ക് മുന്‍തൂക്കം. യുഡിഎഫ് 43 ശതമാനവും എല്‍ഡിഎഫ് 38 ശതമാനവും എന്‍ഡിഎ 13 ശതമാനവും മറ്റുള്ളവര്‍ 6 ശതമാനവും വോട്ട് നേടുമെന്ന് സര്‍വ്വേ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7 വരെ നടന്ന സര്‍വേയുടെ ഫലമാണ് മനോരമ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അതിനാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഫലത്തില്‍ മാറ്റമുണ്ടായേക്കാം എന്ന് മനോരമ തന്നെ പറയുന്നു
ആലപ്പുഴ, ആറ്റിങ്ങൽ, പാലക്കാട് എന്നീ മൂന്നു മണ്ഡലങ്ങളില്‍ മാത്രമാണ് എൽഡിഎഫിന് വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്നത്. വടകര, ചാലക്കുടി, മാവേലിക്കര, എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫ് ന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും ഫോട്ടോ ഫിനീഷ് മത്സരമാണുണ്ടാവുക. മറ്റൊരു ഫോട്ടോഫിനീഷ് മത്സരം നടക്കുന്ന തിരുവനന്തപുരത്ത് യുഡിഎഫും എന്‍ഡിഎയും തമ്മിലാണ് മല്‍സരമെന്നും അവിടെ എല്‍ഡിഎഫ് 25ശതമാനത്തിന്‍റെ മാത്രം പിന്തിണയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.എന്‍ഡിഎയ്ക്ക് 36%, യുപിഎയ്ക്ക് 35% ശതമാനവും വോട്ടാണ് ഇവിടെ ലഭിക്കുക. ബാക്കി മണ്ഡലങ്ങളെല്ലാം ഇക്കുറി യുഡിഎഫ്ന്‍റെ കൂടെ നില്‍ക്കും എന്നാണ് സര്‍വ്വേ ഫലം.
യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. അവിടെ എല്‍ഡിഎഫിന് 47, യുഡിഎഫിന് 44, എന്‍ഡിഎയ്ക്ക് 4 ശതമാനം വോട്ടുകിട്ടും. എന്നാല്‍ എല്‍ഡിഎഫ്ന്‍റെ സിറ്റിങ് സീറ്റായ ഇടുക്കിയില്‍ 44 ശതമാനവും യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫിന് 39ഉം എന്‍ഡിഎയ്ക്ക് 9 ശതമാനവും ആണ് പ്രതീക്ഷിക്കുന്ന വോട്ടു നില. കണ്ണൂരും കാസർകോടും യുഡിഎഫ് തിരിച്ചു പിടിക്കുമെന്നാണ് സര്‍വേ പറയുന്നത്. കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫ് 49 ശതമാനം, എൽഡിഎഫ് 38 ശതമാനം, എൻഡിഎ 9 ശതമാനം എന്ന രീതിയിലാണ് വോട്ടുനില. കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് 43 ശതമാനവും . എൽഡിഎഫ് നു 35 ശതമാനം വോട്ട് കിട്ടും.
ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സര്‍വേ വിലയിരുത്തുന്നത് യുഡിഎഫിന് 40 ശതമാനം വോട്ടും എല്‍ഡിഎഫിന് 39 ശതമാനം വോട്ടുമാണ് ഇവിടെ പ്രവചിക്കുന്നത്. ആലത്തൂർ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം മണ്ഡലങ്ങള്‍ യുഡിഎഫിന് ലഭിക്കുമെന്ന് പ്രവചിക്കുന്നു.പത്തനംതിട്ടയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം, യുഡിഫ് 42%, എല്‍ഡിഎഫ് 33, എന്‍ഡിഎ 21 ശതമാനം എന്നിങ്ങനെയാണ് നേടുന്ന വോട്ട് വിഹിതം.
ആറ്റിങ്ങലില്‍ എല്‍ഡിഎഫിന് 44 ശതമാനം വോട്ടും യുഡിഎഫിന് 38 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 13 ശതമാനം വോട്ടുകിട്ടുമെന്നാണ് സര്‍വ്വേ പ്രവചക്കുന്നത്. എറണാകുളത്ത് യുഡിഎഫ് ന് 41 ശതമാനവും എല്‍ഡിഎഫ്ന് 39 ശതമാനവും എന്‍ഡിഎക്ക് 11 ശതമാനവുംവോട്ട് ലഭിക്കും. ഇടുക്കിയില്‍ യുഡിഎഫ് 44, എല്‍ഡിഎഫ് 39, എന്‍ഡിഎ ഒമ്പത് ശതമാനം. എറണാകുളവും ഇടുക്കിയും നാണ് മേല്‍കൈ. എറണാകുളത്ത് യുഡിഎഫ് 41 ശതമാനവും എൽഡിഎഫ് 33 ശതമാനവും വോട്ട് നേടും. എൻഡിഎ വോട്ട് 11 ശതമാനമാണ്. ഇടുക്കിയിൽ ഡീന്‍ കുര്യക്കോസ് യുഡിഎഫിനായി 44 ശതമാനം വോട്ട് പിടിക്കും. എൽഡിഎഫ് 39 ശതമാനമാണ് വോട്ട് പിടിക്കുക. എൻഡിഎ വോട്ട് ശതമാനം 9 ആയിരിക്കും.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരാണ് കേരളത്തിലെ വോട്ടര്‍മാരുടെ മാനസികാവസ്ഥയെന്ന് വ്യക്തമാക്കുന്നതാണ് സര്‍വ്വേയുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനം ശരാശരിയിലും താഴെയാണെന്നാണ് മലയാളികള്‍ വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തില്‍ തുടരുമെന്നു പറഞ്ഞവര്‍ 11 ശതമാനം മാത്രമാണ്. യുപിഎ അടുത്ത സര്‍ക്കാരുണ്ടാക്കുമെന്ന് 58 ശതമാനം മലയാളികളും വിശ്വസിക്കുന്പോള്‍ മൂന്നാംമുന്നണി അധികാരത്തില്‍ വരുമെന്ന് 18 ശതമാനവും എന്‍ഡിഎ തന്നെ തുടരുമെന്ന് 13 ശതമാനവും ആണ് കരുതുന്നത്. കള്ളപ്പണം പിടിക്കാനും ഭീകരവാദം ഇല്ലാതാക്കാനും മോദി കൊണ്ടുവന്ന നോട്ടുനിരോധനം പരാജയമെന്ന് 73 ശതമാനവും ജിഎസ്ടി നടപ്പാക്കിയത് പരാജയപ്പെട്ടെന്ന് 67 ശതമാനവും അഭിപ്രായപ്പെട്ടു.

