യുഡിഎഫിലേക്കില്ല; മാണി
യുഡിഎഫിലേക്കില്ലെന്ന് മാണി. മുന്നണി പ്രവേശനം ഇപ്പോള്‍ അജണ്ടയില്‍ ഇല്ല. ക്ഷണിക്കാന്‍ കാണിച്ച സന്മനസിന് നന്ദി. സ്വതന്ത്ര നിലപാട് തുടരുമെന്നും പാര്‍ട്ടിയുടെ സമീപന രേഖയുമായി യോജിക്കുന്നവരപോട് സഹകരിക്കുകയും ചെയ്യുമെന്നും മാണി അറിയിച്ചു.
നയം വ്യക്തമാക്കിയ ശേഷം മാണി കാനത്തെ പരിഹസിക്കുകയും ചെയ്തു. സിപിഐയില്‍ സ്ഥാനം പോകുമെന്ന് ഭയന്നാണ് കാനം കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററില്‍ ആയവരെ പരിഹസിക്കേണ്ടെന്നും മാണി പറഞ്ഞു.