54000 തൊഴിലാളികളെ പിരിച്ചു വിടാന്‍ തയ്യാറെടുത്ത് ബിഎസ്എന്‍എല്‍

Print Friendly, PDF & Email

തൊഴിലാളികള്‍ക്ക് ശംബളം പോലും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തിയ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ 54000 പിരിച്ചു വിടുവാന്‍ തുടങ്ങുന്നു. ബിഎസ്എന്‍എല്‍ ബോര്‍ഡ് അതിനുള്ള അനുമതി കൊടുത്തു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരം. തീരുമാനം നടപ്പിലാക്കുവാനായി തിരഞ്ഞെടുപ്പ് കഴിയുവാന്‍ കാത്തിരിക്കുകയാണ് ബിഎസ്എന്‍എല്‍ അധികൃതര്‍.

സ്വകാര്യ ടെലികോം കന്പനിയായ റിലയന്‍സിന്‍റെ ജിയോയെ വഴിവിട്ട് സഹായിക്കുവാനായി ടെലികോം വകുപ്പ് ബിഎസ്എന്‍എല്‍നെ തകര്‍ക്കുവാനുള്ള നീക്കത്തിലാണ് എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ജിയോ 5ജിസ്പെക്ട്രത്തിേക്ക് ചുവടുമാറ്റാന്‍ തയ്യാറെടുക്കുന്പോള്‍ ബിഎസ്എന്‍എല്‍ന് നാലിതുവരെയായിട്ടും 4ജി സ്പെക്ട്രം പോലും അനുവദിക്കാന്‍ കേന്ദ്ര ടെലകോം ഡിപ്പാര്‍ട്ട് മെന്‍റ് തയ്യാറായിട്ടില്ല. ഇപ്പോഴും 3ജിയില്‍ കിടന്ന് വലയുകയാണ് ബിഎസ്എന്‍എല്‍. അതിനാല്‍ ബിഎസ്എന്‍എല്‍ന്‍റെ നല്ലൊരു വിഭാഗം ഉപഭോക്താക്കളും ഇപ്പോള്‍ തന്നെ മറ്റ് സേവന ദാതാക്കളിലേക്ക് മാറിക്കഴിഞ്ഞു.

ഇന്ന് ടെലകോം രംഗത്ത് റിലയന്‍സിന്‍റെ അപ്രമാധിത്വത്തെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നത് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ആണ്. ആസ്ഥാപനത്തെ പൂര്‍ണ്ണമായും തകര്‍ത്തു കഴി‍ഞ്ഞാല്‍ ടെലികോം രംഗത്ത് റിലയന്‍സിന് കാര്യമായ എതിരാളികള്‍ ഇല്ലാത്ത അവസ്ഥയാണ് സംജാതമാവുക.

 • 9
 •  
 •  
 •  
 •  
 •  
 •  
  9
  Shares