‍കൂടുതല്‍ നിയന്ത്രണങ്ങളുമായി ‘വിസ്മയ’ താലബാന്‍. സ്ത്രീകളുടെ ജീവിതം ദുസ്സഹം.

Print Friendly, PDF & Email

“ഇസ്‌ലാമിക തത്ത്വങ്ങൾ പിന്തുടരുക” എന്ന പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ആരംഭിച്ച അഫ്ഘാനിസ്ഥാനിലെ വിസ്മയ താലിബാന്‍ ഭരണം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. സ്ത്രീകൾക്ക് പുരുഷ ഡോക്ടർമാരെ സന്ദർശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയും ബ്യൂട്ടി സലൂണുകൾ 10 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടും ഇസ്ലാമിക ഭരണം കൂടുതല്‍ ശക്തമാക്കുകയാണ് അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം.

ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി പെൺകുട്ടികളെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്നതിൽ നിന്ന് വിലക്കുകയായിരുന്നു താലിബാൻ ആദ്യം ചെയ്തത്. പിന്നീട് എൻ‌ജി‌ഒകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കി, തുടര്‍ന്ന് ഒരു പുരുഷ കൂട്ടാളിയില്ലാതെ സ്ത്രീകൾ പുറത്തിറങ്ങുന്നതും, മാളുകളിൽ ജോലി ചെയ്യുന്നതും തടഞ്ഞു. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും സ്പോർട്സില്‍ പങ്കെടുക്കുന്നതില്‍ നിന്നും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. അവസാനം ഏതെങ്കിലും അസുഖത്തിന് ചികിത്സയ്ക്കായി പുരുഷ ഡോക്ടറുടെ അടുത്ത് പോകുന്നതും വിലക്കിയ താലിബാന്‍ വരുന്ന 10 ദിവസത്തിനുള്ളിൽ എല്ലാ ബ്യൂട്ടി സലൂണുകളും അടച്ചു പൂട്ടാൻ ഉത്തരവിട്ടതായി ആണ് അവസാനമായി വാര്‍ത്ത ഏജന്‍സിയായ എപിഎ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഫ്ഗാൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ബഗ്‌ലാനിലെ താലിബാൻ ഭൂവുടമകളോടും ഡീലർമാരോടും അവരുടെ ബിസിനസ്സുകൾ അടച്ചുപൂട്ടുന്നതിന് പുറമേ ഒരു സ്ത്രീ ബ്യൂട്ടി സലൂൺ ഉടമകൾക്കും സ്ഥലം വാടകയ്ക്ക് നൽകരുതെന്ന് ഉത്തരവിട്ടിട്ടുണ്ട്. കുന്ദൂസ്, തഖർ, ബദക്ഷാൻ പ്രവിശ്യകളിലെ ബ്യൂട്ടി സലൂണുകൾ താലിബാൻ നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു. “അഫ്ഗാനിസ്ഥാനിലെ നിരവധി പ്രവിശ്യകളിലെ എല്ലാ സ്ത്രീ ബ്യൂട്ടി സലൂണുകളും അടച്ചുപൂട്ടാൻ താലിബാൻ ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്.

അഫ്ഗാൻ സ്ത്രീകളുടെ മേൽ അടുത്തിടെ ഏർപ്പെടുത്തിയ ഉത്തരവുകളെ അഫ്ഗാൻ പുനരധിവാസ മന്ത്രിയുടെയും അഭയാർത്ഥികളുടെ മന്ത്രിയുടെയും മുൻ നയ ഉപദേഷ്ടാവ് ഷബ്നം നസിമി ചൊവ്വാഴ്ച ഒരു ട്വീറ്റിൽ അപലപിച്ചു, ” സ്ത്രീകൾക്കെതിരായ താലിബാന്റെ യുദ്ധത്തിൽ ലോകം ലജ്ജാകരമായ നിശബ്ദത തുടരുകയാണ്”ന്ന് അവർ കൂട്ടിച്ചേർത്തു.

.