യു.എസ്നെതിരെ ആക്ഷേപഹാസ്യ വീഡിയോയുമായി ചൈന

Print Friendly, PDF & Email

ചൈന നല്‍കിയ കൊറോണ മുന്നറിയുപ്പുകളെ യുഎസ് അവഗണിക്കുകയും അവസാനം കോവിഡ് വൈറസ് വ്യാപനം മൂലംയുഎസ് തകരുകയുമാണെന്ന് കാണിക്കുന്ന ഒരു മിനിട്ട് 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആക്ഷേപഹാസ്യ വീഡിയോ പുറത്തുവിട്ട് ചൈന. ഫ്രാന്‍സിലെ ചൈനീസ് എംബസിയാണ് യുഎസ്നെ കളിയാക്കികൊണ്ടുള്ള ‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ എന്നു പേരിട്ടിരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ നാള്‍വഴികള്‍ക്കൊപ്പം ചൈനയെയും അമേരിക്കയെയും പ്രതിനിധീകരിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് വീഡിയോയുടെ ഇതിവൃത്തം. ‘ഞങ്ങള്‍ എപ്പോഴും ശരിയായിരിക്കും’എന്ന യുഎസിന്റെ അവകാശവാദത്തെ കളിയാക്കികൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.