പുലര്‍ന്നു പുണ്യകാലം… ഇന്ന് റംസാന്‍ ഒന്ന്.
നോവല്‍ കൊറോണ വൈറസ് വ്യാപനത്തിന്‍റേയും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മുസ്ലീം ലോകം ഇന്നു മുതല്‍ റംസാന്‍ പുണ്യത്തിലേക്ക്. വിശുദ്ധ റമദാനിന്റെ വരവറിയിച്ച് പടിഞ്ഞാറന്‍ മാനത്ത് പൊന്നമ്പിളിക്കല തെളിഞ്ഞതോടെ ഇനി ആത്മ വിശുദ്ധിയുടെ ദിനരാത്രങ്ങള്‍. അസാധാരണ സ്ഥിതിവിശേഷത്തിലാണ് മുസ്‌ലിം ലോകം റമദാനെ വരവേല്‍ക്കുന്നത്. ലോകമാകെ മഹാമാരിയുടെ ഭീതിയില്‍ കഴിയുമ്പോള്‍ സ്രഷ്ടാവിലേക്ക് സ്വയം സമര്‍പ്പിക്കുകയാണ് വിശുദ്ധ മാസത്തില്‍ വിശ്വാസികള്‍. നിലവിലുള്ള നിയന്ത്രണങ്ങൾ തുടര്‍ന്നു കൊണ്ടായിരിക്കും വിശുദ്ധ റംസാൻ മാസത്തില്‍ വിശാസികള്‍ റംസാന്‍ വൃതം നോക്കുക. മേയ് 5 വരെ വൈകിട്ട് 6.34നും 6 മുതൽ 13 വരെ 6.35നും 14 മുതൽ 18വരെ 6.36നും തുടർന്ന് 23ന് റംസാൻ പെരുന്നാൾ വരെ 6.37നും ആയിരിക്കും ഇഫ്‌താർ സമയം.
കൊവിഡിന്റെ സാഹചര്യത്തില്‍ ആരാധനകള്‍ നിര്‍വഹിക്കുന്നതിന് പള്ളികളും മറ്റും ഉപയോഗിക്കുന്നത് കടുത്ത നിയന്ത്രണമുണ്ട്. പള്ളികളിൽ ഇഫ്താർ, ജുമുഅ നമസ്‌കാരം , തറാവീഹ് നമസ്‌കാരം , അഞ്ച് നേരത്തെ ജമാഅത്ത് നമസ്‌കാരം, കഞ്ഞി വിതരണം പോലുള്ളവ ഒഴിവാക്കും. സമൂഹ നോന്പുതുറ ഇക്കൊല്ലം ഉണ്ടാവില്ല. പകരം നോമ്പ് തുറയും മറ്റ് ആരാധനകളും വീടുകളിൽ ഒതുങ്ങും. പള്ളികളിലെ നോമ്പുതുറ ചടങ്ങുകളിൽ ജീവനക്കാരുൾപ്പടെ 4 പേർ മാത്രമേപങ്കെടുക്കൂ. സക്കാത്തും മറ്റു സഹായങ്ങളും അക്കൗണ്ട് വഴിആയിരിക്കും. റംസാനുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും ഫോൺ , വീഡിയോ കോൺഫറൻസ് വഴിമാത്രമേ പാടുള്ളൂ. വിശ്വാസികൾക്ക് പള്ളികളിലെ പ്രാർത്ഥന പൂർണമായും നിരോധിച്ചിരിക്കുന്നു. സർക്കാർ നിർദ്ദേശങ്ങൾ കർശനമായും പാലിച്ചായിരിക്കണം ഇക്കൊല്ലത്തെ റംസാന്‍ ആചരണം. ദരിദ്രരെ അവരാൽ കഴിയും വിധം സഹായിക്കുവാന്‍ ഉള്ള ആഹ്വാനമാണ് മുസ്ലീം മതനേതൃത്വം ഇക്കുറി വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.