തൊണ്ണൂറ്റെട്ടാം വയസില്‍ ഹിപ്പ് ബോണ്‍ മാറ്റിവച്ച് ചരിത്രം സൃഷ്ടിച്ച് ലക്ഷ്മമ്മ

Print Friendly, PDF & Email

എത്ര വയസുവരെ ഇടുപ്പ് മാറ്റിവക്കാന്‍ സാധിക്കും. അതിനു വയസ് ഒരു മാനദണ്ഡമല്ലഎന്ന് തെളിയിച്ചിരിക്കുകയാണ് അപ്പോളോ ഹോസ്പറ്റലിലെ സീനിയര്‍ ഓര്‍ത്തോപീഡിക്‍ ഡോ. വാസദേവ്ക് സര്‍ജന്‍ ഡോക്ടര്‍ വാസുദേവ് പ്രഭുവിന്‍റെ നേതൃത്വത്തിലുള്ള ഒരു പറ്റം ഡോക്ടര്‍മാര്‍.98വയസ് പ്രായമുള്ളലക്ഷ്മമ്മ എന്ന വൃദ്ധക്കാണ് ഇടുപ്പ് മാറ്റിവച്ച് ചരിത്രം സൃഷ്ടിച്ചത്. നൂറിനോടടുത്ത ഈ പ്രായത്തിലും ഇടുപ്പ് മാറ്റിവച്ചതോടെ ലക്ഷ്മമ്മ ആരേയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നു.

പത്ത് വര്‍ഷം മുന്പ് വീണ് വല ത്തേ ഇടുപ്പ് മാറ്റിവച്ച ക്കല്‍ ശസ്ത്രകൃയക്ക് വിധേയയായ തുംകൂര്‍ ജില്ലയിലെ സിറ താലൂക്ക് സ്വദേശിയായ ലക്ഷ്മമ്മ 2018 മാര്‍ച്ചിലാണ് രണ്ടാമതും വീണത് ഇപ്രാവശം പൊട്ടിയത് ഇടത്തെ ഇടുപ്പാണ്. സാധാരണ ഗതിയില്‍ ശിഷ്ട ജീവിതം മുഴുവനും ശയ്യാവലംഭിയാകേണ്ട ലക്ഷ്മമ്മ അതിനു തയ്യാറല്ലായിരുന്നു. മുന്പ് ഇടുപ്പ് മാറ്റിവക്കല്‍ ശസ്ത്രകൃയക്ക് തന്നെ വിധേയമാക്കി എഴുന്നേല്‍പ്പിച്ചു നടത്തിയ അപ്പോളോ ഹോസ്പിറ്റലിലെ ഡോ.വാസുദേവ് പ്രഭുവിനെ തന്നെ സമീപിച്ചു. ലക്ഷ്മമ്മയുടെ ആത്മ വിശ്വാസത്തില്‍ പ്രചോദിതനായ ഡോക്ര്‍ ലക്ഷ്മമ്മക്ക് രണ്ടാമതും ഇടുപ്പ് മാറ്റിവക്കാന്‍ തയ്യാറാവുകയായിരുന്നു. ലക്ഷ്മമ്മുടെ ആത്മവിശ്വാസത്തിനു ധൈര്യത്തിനും മുന്പില്‍ എല്ലാം പ്രായം പരാജയപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ തന്നെ ലക്ഷ്മമ്മ എഴുന്നേറ്റ് നടക്കുവാന്‍ തുടങ്ങിയെന്ന് കൊച്ചുമകളും അപ്പോളോ ഹോസ്പിറ്റലിലെ ഗൈനകോളജിസ്റ്റുമായ ഡോക്ടര്‍ അനിത പറയുന്നു.

Pravasabhumi Facebook

SuperWebTricks Loading...