ഫാ.ജെയിംസ് എയിര്‍ത്തയിലിനെതിരെ കേസെടുത്തു.
ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സിസ്റ്റര്‍ അനുപമയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വൈദികന്‍ ജെയിംസ് എയിര്‍ത്ത യിലിനെിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞദിവസമാണ് ഫാ. ജെയിംസ് സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും വന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തത്. ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റര്‍ അനുപമ. പത്തേക്കര്‍ സ്ഥലവും മഠവുമായിരുന്നു സിസ്റ്റര്‍ അനുപമയ്ക്ക് ജെയിംസ് എര്‍ത്തയില്‍ വാഗ്നാനം ചെയ്തത്.