INDIANEWS MAIN

ലോക്‍ഡൗണ്‍: മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക യോഗം ഇന്ന്

മെയ് മൂന്നിന് രണ്ടാം ഘട്ട ലോക് ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി 6 സംസ്ഥാനങ്ങള്‍. ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണില്‍ ഉടന്‍ ഇളവ് പ്രഖ്യാപിക്കരുതെന്ന ആവശ്യവുമായി എതുര്‍പ്പില്ല എന്ന നിലപാടിലാണ് ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ ആറു സംസ്ഥാനങ്ങള്‍. ഛത്തിസ്ഘട്ട് മാത്രമാണ് ലോക്‍ഡൗണ്‍ പൂര്‍ണ്ണമായും പിന്‍ലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മെയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ഡല്‍ഹിയുടെ ആവശ്യം. മെയ് 18 വരെ 15 ദിവസത്തേക്കു കൂടി ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുവാനാണ് മഹാരാഷ്ട്രയുടെ തീരുമാനം. തെലുങ്കാനയാകട്ടെ മെയ് ഏഴു വരെ ലോക്ക് ഡൗണ്‍ നീട്ടി
പ്രഖ്യാപനം നടത്തികഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഇളവുകളൊന്നും അവർ നടപ്പാക്കിയിട്ടുമില്ല.

കഴിഞ്ഞ മാര്‍ച്ച് 22നു നടത്തിയ ദേശീയ കര്‍ഫ്യൂവിനു പിന്നാലെ മാര്‍ച്ച് 24നാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ സംന്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെ ആയിരുന്നു ലോക്ക്ഡൗണ്‍. പിന്നീട് അത് മെയ് മൂന്നു വരെ നീട്ടുകയായിരുന്നു. മെയ് മൂന്നിനു ലോക് ഡൗണിന്‍റെ കാലവധി അവസാനിക്കാനിരിക്കെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നുചേരുന്ന മുഖ്യമന്ത്രിമാരുടെ കോണ്‍ഫറന്‍സില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുവാനിരിക്കുകയാണ് സംസ്ഥാനങ്ങള്‍ മുഖ്യമന്ത്രിമാര്‍.

രോഗവ്യാപന മേഖലകളെ കണ്ടത്തി അവിടെ മാത്രം ലോക്ക്ഡൗണ്‍ നിലനിർത്തികൊണ്ട് രോഗബാധയില്ലാത്ത മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങളോടെ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യത്തിനാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കോണ്‍ഫ്റന്‍സില്‍ മുന്‍തൂക്കം ലഭിക്കുവാന്‍ സാധ്യത. സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങളും സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയോട് ഉന്നയിക്കും. അടച്ചിടലിൽനിന്ന് പുറത്തുകടക്കുന്നതിനുള്ള സമഗ്രമായ പദ്ധതി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചർച്ചയിൽ ആവിഷ്കരിക്കും.

രാജ്യത്തെ 13 നഗരങ്ങളിൽ രോഗവ്യാപനം ശക്തമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. മുംബൈ, അഹമ്മദാബാദ്, ഇന്ദോർ, പുണെ, ജയ്‍പുർ, ഹൈദരാബാദ്, താനെ, സൂറത്ത്, ചെന്നൈ, ഭോപാൽ, ആഗ്ര, ജോധ്പൂർ, ഡൽഹി എന്നീ നഗരങ്ങളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്. 718 ജില്ലകളിൽ 429 ഇടത്ത് കോവിഡുണ്ടെന്നും 289 ജില്ലകളിൽ കോവിഡ് കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.