KERALANEWS MAIN

ശബരിമല: അവന് പോകാമെങ്കില്‍ അവള്‍ക്കും പോകാം…

പുരുഷന്മാര്‍ക്ക് അനുവദനീയമെങ്കില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്നും അതു ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീം കോടതി. ശബരിമലയില്‍ പ്രായവിത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി ചീപ് ജസ്റ്റീസ ദീപക്# മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധന നിരീക്ഷണം.

ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം നിയമവുമായി ബന്ധപ്പെട്ടതല്ലെന്നും അതു മൗലികാവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു. പ്രവേശനം വിലക്കുന്ന വിജ്ഞാപനത്തില്‍, ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായം നിശ്ചയിച്ചതെങ്കില്‍ അത് ഭരണഘടനാധാര്‍മികതയുടെ ലംഘനമാണ്. വിജ്ഞാപനത്തില്‍ പ്രായം മാത്രമാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി

സ്വകാര്യക്ഷേത്രവും പൊതു ആരാധനാ സ്ഥലവും തമ്മില്‍ വ്യത്യാസമുണ്ട്. സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന ശബരിമല പൊതുക്ഷേത്രമാണ്. പൊതു ആരാധനാ സ്ഥലത്ത് അവന് പോകാമെങ്കില്‍ അവള്‍ക്കും പോകാം. പ്രാര്‍ഥിക്കാന്‍ നിയമത്തിന്റെ പിന്‍ബലം വേണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. അത് മൗലികാവകാശമാണ്. എല്ലാവരും ദൈവത്തിന്റെ, അല്ലെങ്കില്‍ പ്രകൃതിയുടെ സൃഷ്ടിയാണെങ്കില്‍ അതില്‍ സ്ത്രീകളും ഉള്‍പ്പെടും

സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ അനുകൂലിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ 2015ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയില്‍ ഇപ്പോഴത്തെ സ്ഥിതി തുടരണമെന്നായിരുന്നു സത്വാങ്മൂലം നല്‍കിയിരുന്നത്. സര്‍ക്കാരുകളുടെ നലപാടുകളിലെ മാറ്റം കോടതി വിമര്‍ശിച്ചു.