കര്‍ണ്ണാടക നാടകത്തിന് അന്ത്യം. കുമാരസ്വാമി വിശ്വാസ വോട്ട് നേടി

Print Friendly, PDF & Email

കര്‍ണ്ണാടക നാടകത്തിന് അന്ത്യം. പ്രതീക്ഷിച്ചതുപോലെ തന്നെ കുമാരസ്വാമി വിശ്വാസ വോട്ട് നേടി. ബി.ജെ.പി അംഗങ്ങള്‍ ബഹിഷ്‌കരിച്ച വോട്ടെടുപ്പില്‍ 117 എം.എല്‍.എമാരാണ് വിശ്വാസപ്രമേയത്തെ അനുകൂലിച്ചത്. വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയും പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി.എസ് യെദ്യൂരപ്പയും സംസാരിച്ചു. യെദ്യൂരപ്പ സംസാരിച്ചു കഴിഞ്ഞതിനുപിന്നാലെ ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ബിജെപിയുടെ 104 അംഗങ്ങളാണ് വോട്ടെടുപ്പിന് നില്‍ക്കാതെ ഇറങ്ങിപ്പോയത്. നേരത്തെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി സുരേഷ് കുമാറിനെ പിന്‍വലിച്ചുകൊണ്ട് വോട്ടെടുപ്പില്‍ നിന്ന് ബി.ജെ.പി പിന്മാറിയിരുന്നു. കോണ്‍ഗ്രസിലെ കെ.ആര്‍ രമേശ് കുമാറാണ് സ്പീക്കര്‍.

 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares