‘ദീപ്തി’ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും ചൗഡയ്യ ഹാളില്‍

Print Friendly, PDF & Email

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും ആഗസ്റ്റ് പതിനഞ്ച് വ്യാഴാഴ്ച മല്ലേശ്വരത്തെ (ബെംഗളൂരു) ചൗഡയ്യ ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, ചലച്ചിത്രതാരം സലിംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായെത്തും. കവി പി.കെ.ഗോപി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, മുന്‍നഗരസഭാംഗം എം. മുനിസ്വാമി, സമി ലാബ്‌സ് എം.ഡി. ഡോക്ടര്‍ മുഹമ്മദ് മജീദ്, ദീപ്തി പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍, ജനറല്‍ സെക്രട്ടറി വി. സോമരാജന്‍, ആഘോഷക്കമ്മറ്റി ചെയര്‍മാന്‍ പി. കൃഷ്ണകുമാര്‍, ജനറല്‍ കണ്‍വീനര്‍ പി.വി. സലീഷ്, അഡൈ്വസര്‍ കെ. സന്തോഷ് കുമാര്‍, വെല്‍ഫെയര്‍ സെക്രട്ടറി ബേബിജോണ്‍ എന്നിവര്‍ സംസാരിക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ നൃത്താവിഷ്‌കരണമായ ‘ജയ്ഹിന്ദ്’, കോഴിക്കോട് പേരാമ്പ്ര ആസ്ഥാനമായുള്ള ‘മാത’ (മലയാളം തിയ്യേറ്റ്രിക്കല്‍ ഹെറിറ്റേജ് ആന്റ് ആര്‍ട്‌സ്) അവതരിപ്പിക്കും. ടി.വി. താരങ്ങളായ സുബിസുരേഷ്, വിനോദ് കെടാമംഗലം, പ്രമോദ്മാള, സുധീര്‍ പറവൂര്‍, ശിവദാസ് മാറമ്പള്ളി തുടങ്ങിയവര്‍ അണിനിരക്കുന്ന സംഗീത- നൃത്ത ഹാസ്യപരിപാടി (ദീപ്തം-19) അരങ്ങേറും. ഡോള്‍ഡാന്‍സ് മാജിക്കുമായി വിജേഷ് പാനൂരും, തനിനാടന്‍ കോമഡിയുമായി വിനീത് വാണിമേലും വേദിയിലെത്തും. തീംസോങ്ങ് റിലീസ്, വിദ്യാദീപ്തി വിതരണം, സ്മരണിക പ്രകാശനം വിവിധ നൃത്തപരിപാടികള്‍ തുടങ്ങിയവരും ഉണ്ടായിരിക്കും. ആയുര്‍വ്വേദ ഗവേഷകനും സമി ലാബ്‌സ് എം.ഡി.യുമായ ഡോ. മുഹമ്മദ് മജീദിനെ ചടങ്ങില്‍ ആദരിക്കും.

  •  
  •  
  •  
  •  
  •  
  •  
  •