സെക്യൂർ ഐസ് ‘ഗോ ഗ്രീൻ ഗോ’ ക്ലീൻ കാമ്പയിൻ ആരംഭിച്ചു.
സെക്യൂർ ഐസിൻ്റെ ഏറ്റവും പുതിയ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) സംരംഭമായ SE പരിവർത്തൻ, പരിസ്ഥിതി സംരക്ഷണത്തിനായി വൈറ്റ്ഫീൽഡിലെ സീഗെഹള്ളി തടാകത്തിൽ ശുചീകരണ പ്രവര്‍ത്തനം നടത്തി. ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിലെ പ്രാദേശിക സമൂഹത്തെയും വൃത്തിയുള്ളതും ഹരിതവുമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ശുചീകരണ പ്രവര്‍ത്തനംനടത്തുന്നതെന്ന് സെക്യൂർ ഐസിൻ്റെ ബിസിനസ്സ് ഹെഡ്-ഓപ്പറേഷൻസ് ശ്രീമതി ഉമ പെൻഡ്യാല പറഞ്ഞു. പ്രദേശത്തിൻ്റെ പ്രകൃതി സൗന്ദര്യം വീണ്ടെടുക്കുന്നതിനായി മാലിന്യങ്ങളും അവശിഷ്ടങ്ങളും സെക്യൂർ ഐസിൻ്റെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യുകയും പ്രാദേശിക പരിസ്ഥിതി മെച്ചപ്പെടുത്തുകയും വൃത്തിയുള്ളതും സുസ്ഥിരവുമായ ചുറ്റുപാടുകൾ പരിപാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രദേശത്തെ താമസക്കാർക്കിടയിൽ ക്ലാസ് എടുക്കുകയും ചെയ്തു.