‘ഛത്രപതി ശിവജി’യുടെ പ്രതിമ തകർന്നതിൽ ക്ഷമാപണവുമായി പ്രധാനമന്ത്രി.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയുടെ തീരപ്രദേശത്ത് 3600കോടി രൂപ ചിലവിൽ നിർമ്മിച്ച ഛത്രപതി ശിവജിയുടെ പ്രതിമ ഉദ്ഘാടനം ചെയ്ത് ഒമ്പതു മാസത്തിനകം തകർന്നു വീണതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജി മഹാരാജിനോടും മഹാരാഷ്ട്രയിലെ ജനങ്ങളോടും ക്ഷമാപണം നടത്തി. 2023 ഡിസംബർ 4 ന് നാവിക ദിനാഘോഷ വേളയിൽ ആയിരുന്നു 35അടി ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്.
17ാം നൂറ്റാണ്ടിൽ മറാത്ത ഛത്രപതിയായ ശിവജി മഹാരാജാവും അദ്ദേഹത്തിന്റ മറാത്ത നാവികസേനയും സമുദ്ര പ്രതിരോധത്തിനും സുരക്ഷയ്ക്കും നൽകിയ സംഭാവനകൾക്കും ആധുനിക ഇന്ത്യൻ നാവികസേനയുമായുള്ള ചരിത്രപരമായ ബന്ധത്തിനുമുള്ള ആദരവായിട്ടാണ് ശിവാജി മഹാരാജാവിന്റെ 190 മീറ്റർ ഉയരമുള്ള പ്രതിമ പണിഞ്ഞതെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്മാരകമായ ചൈനയിലെ ബുദ്ധൻ്റെ പ്രതിമയേക്കാൾ 40 മീറ്റർ അധികം ഉയരവും അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരട്ടി ഉയരവും ഉള്ള ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് 9 മാസം തികയുന്നതിന് മുമ്പ് ഓഗസ്റ്റ് 26 തിങ്കളാഴ്ച പ്രതിമ തകർന്നു വീഴുകയായിരുന്നു.
“ഛത്രപതി ശിവാജി മഹാരാജ് വെറുമൊരു രാജാവല്ല, മറിച്ച് ഞങ്ങളുടെ ആരാധ്യ ദേവൻ ആണ്,” ഛത്രപതി ശിവജിയോടും രാജ്‌കോട്ട് കോട്ടയിലെ ഇതിഹാസ ഭരണാധികാരിയുടെ പ്രതിമ തകർന്നതിൽ വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു. “ഞാൻ ഇവിടെയിറങ്ങിയ നിമിഷം, ഛത്രപതി ശിവാജി മഹാരാജിൻ്റെ പ്രതിമ തകർന്നതിന് ഞാൻ ആദ്യം ക്ഷമാപണം നടത്തി. എനിക്കും എൻ്റെ സഹപ്രവർത്തകർക്കും ഛത്രപതി ശിവാജി മഹാരാജ് വെറുമൊരു രാജാവല്ല. അദ്ദേഹത്തെ ഞങ്ങൾ വളരെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക്, അദ്ദേഹം ഞങ്ങളുടെ ആരാധ്യ ദേവനാണ്. ഛത്രപതി ശിവാജി മഹാരാജിനെ അവരുടെ ആരാധനാമൂർത്തിയായി ആരാധിക്കുന്ന എല്ലാവരോടും ഞാൻ ക്ഷമാപണം നടത്തുന്നു. അവരുടെ വികാരം വ്രണപ്പെട്ടുവെന്ന് എനിക്കറിയാം” പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലെ പാൽഘറിൽ 76,000 കോടി രൂപയുടെ വാധ്‌വാൻ തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം പാൽഘറിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. 2013ൽ എൻ്റെ പാർട്ടി എന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ റായ്ഗഡ് കോട്ട സന്ദർശിക്കുകയും ഛത്രപതി ശിവാജി മഹാരാജിൻ്റെ മുന്നിൽ ഞാൻ ആദരവോടെ വണങ്ങുകയും ആയിരുന്നു ഞാൻ ആദ്യം ചെയ്തത്” പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി.ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ വീർ സവർക്കറെ അനാദരിക്കുന്നവരോട് മഹാരാഷ്ട്രയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അതിൽ പശ്ചാത്തപിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു. സംസ്ഥാന സർക്കാർ വിഷയം കൈകാര്യം ചെയ്ത രീതിയിൽ കേന്ദ്രം തൃപ്തരല്ലെന്നതിൻ്റെ സൂചന കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ പാർട്ടി ഭേദമന്യേ ആദരിക്കപ്പെടുന്ന ശിവാജിയുടെ പ്രതിമ തകർന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിമ നിർമാണ കരാറിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവം മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നു. പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം ഈ വിഷയം സർക്കാരിനെതിരെ തിരഞ്ഞെടുപ്പു ആയുധമായി ഉപയോഗിക്കകയാണ്. പ്രതിമ നിർമ്മാണത്തിൽ അഴിമതി ആരോപിച്ചു മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിമ തകർന്ന സംഭവത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ക്ഷമാപണം നടത്തിയതിന് പിന്നാലെ മഹാരാഷ്ട്ര സർക്കാരിനോട് കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ബിജെപി നേതാവ് നാരായൺ റാണെയുടെ വീട്ടുവളപ്പിലാണ് പ്രതിമ നിർമിച്ചത്. പരമ്പരാഗതമായി, ഈ സീറ്റ് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗത്തിൻ്റേതായിരുന്നു, എന്നാൽ ഈ വർഷത്തെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ താക്കറെയുടെ ശിവസേന റാണെയോട് തോല്‌ക്കുകയായിരുന്നു. പ്രതിമ തകർന്നതിന് പിന്നാലെ ആദിത്യ താക്കറെ സംഭവസ്ഥലത്തേക്ക് കുതിച്ചു. താക്കറെയുടെ വിഭാഗത്തിലെ പ്രവർത്തകരും റാണെയുടെ ആളുകളും സംഭവസ്ഥലത്ത് ഏറ്റുമുട്ടിയത് ബഹളത്തിനിടയാക്കി. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിൽ പോലീസ് പരാജയപ്പെട്ടു.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിമ തകർന്നതിന്റെ ഉത്തരവാദിത്വം നാവികസേനയുടെ മേൽ ചുമത്തി രക്ഷപ്പെടുവാൻ ഉള്ള ശ്രമത്തിലാണ്. “[പ്രതിമയുടെ] നിർമ്മാണത്തിനും സ്ഥാപനത്തിനും ഉത്തരവാദികളായവർ ഉയർന്ന കാറ്റിൻ്റെ വേഗത, ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച തുടങ്ങിയ നിർണായക ഘടകങ്ങളെ അവഗണിച്ചിരിക്കാം” എന്ന് ഫഡ്നാവിസ് പറയുന്നു. എന്നിരുന്നാലും, തിങ്കളാഴ്ച പ്രതിമ തകർന്നതിന് തൊട്ടുപിന്നാലെ രജിസ്റ്റർ ചെയ്ത എഫ്ഐആർ മറിച്ചാണ് സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) കരാറുകാരൻ ജയദീപ് ആപ്‌തെ, സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീൽ എന്നിവരെ എഫ്ഐആറിൽ ഉൾപ്പെടുത്തി, ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ആദ്യം നാവികസേനയെ കുറ്റപ്പെടുത്തിയെങ്കിലും പിന്നീട് ക്ഷമാപണം നടത്തി. പ്രതിമ തകർന്നു വീണ അതേ സ്ഥലത്ത് “അതിലും വലിയ പ്രതിമ സ്ഥാപിക്കുമെന്ന്” അദ്ദേഹം പ്രഖ്യാപിച്ചു.