അമിത്ഷാ വിളിച്ചു; മാണി ചിരിച്ചു…!!!ചിരി വോട്ടായ് മാറുമോ ?

Print Friendly, PDF & Email

അമിത്ഷാ വിളിച്ചു, മാണി ചിരിച്ചു, ഇനി കേരളം ഉറ്റു നോക്കുന്നത് കേരള കോണ്ഗ്രസ്സിന്റെ വോട്ടുകള്‍ ഇനി ബി.ജെ.പി യുടെ പെട്ടിയില്‍ വീഴുമോ എന്നാണ്  കേരളം ഉറ്റു നോക്കുന്നത്. പി.കെ കൃഷ്ണദാസിന്റെ സന്നര്‍ശനം അമിത്ഷാ യുടെ വിളിക്ക് മുന്‍പുള്ള ഒരു സന്ദേശ വാഹകന്റെ റോള് മാത്രമായിരുന്നു.

പെട്ടെന്നൊരു ദിവസം മാണി പഴയ മുന്നണി ബന്ധങ്ങള്‍ മറന്നു എന്‍ ഡി എ യിലേക്ക് വരുമെന്ന് ബി,ജെ,പി സംസ്ഥാന-കേന്ദ്ര നേത്രുത്വം കരുതുന്നില്ല. അമിത് ഷാ ആവിശ്യപ്പെട്ടത്‌ ഒന്നുകില്‍ പരസ്യ പിന്തുണ, അത് സാധ്യമല്ലാത്ത പക്ഷം നിഷ്പക്ഷ നിലപാട്. ഒന്നുകൂടി മുന്നോട്ടുപോയാല്‍ ചെങ്ങന്നൂരിലെ ചില മത മേലധ്യക്ഷന്മാരെ സ്വാധീനിക്കാനുള്ള ഒരു മാധ്യസ്ത വേഷം …എന്തായാലും മാണി ചിരിച്ചു …ചിരിയുടെ അര്‍ഥം വരും നാളുകളില്‍ നമുക്ക് കണ്ടറിയാം.

 മാണി ബി.ജെ.പി.യോട് അടുത്താല്‍, കേരളാ കോണ്‍ഗ്രസിലെ എത്രപേര്‍ അതിനെ അനുകൂലിക്കുമെന്ന ചോദ്യവും ഒപ്പം ഭയവും ബി.ജെ.പി നേതൃത്വത്തിന് ഉണ്ട്. കേരളാ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ ഈ തീരുമാനം ബോധ്യപ്പെടുത്തുക എളുപ്പമാവില്ല.

ക്രൈസ്തവസഭകളുടെ നിലപാടും നിര്‍ണായകമാണ്. മാണി എന്‍.ഡി.എ.ക്കൊപ്പം വന്നാല്‍ ബാര്‍കോഴക്കേസ് അണികളെയും ജനങ്ങളെയും പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന പ്രതിസന്ധി ബി.ജെ.പി.ക്കുമുന്നിലുമുണ്ട്. മാണി അഴിമതിക്കാരനാണെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രക്ഷോഭങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ല. അദ്ദേഹത്തിനെതിരായ കേസുകളില്‍ പാര്‍ട്ടിനേതാക്കള്‍ കക്ഷിചേര്‍ന്നിട്ടുമുണ്ട്. ….

 ബാര്‍കോഴക്കേസിലെ നിലപാടില്‍ മാറ്റമില്ലെന്ന് പറയുമ്പോള്‍ത്തന്നെ മാണിക്കുമുന്നില്‍ ബി.ജെ.പി. എന്നന്നേക്കുമായി വാതിലടയ്ക്കില്ലെന്ന സൂചനകളാണ് പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കുന്നത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു കഴിഞ്ഞു. രണ്ട് ലക്ഷത്തോളം വരുന്ന അവിടുത്തെ വോട്ടര്‍മാര്‍ അവര്‍ പല വിഭാഗത്തില്‍ പെടുന്നവരാണ് പല ചിന്താഗതിക്കാരുണ്ടാകാം. പല ജാതിമതവിഭാഗക്കാരുണ്ടാകാം. എല്ലാവരുടെയും വോട്ട് ബിജെപിക്ക് ആവശ്യമാണ്. എല്ലാവരുടേയും വോട്ട് നേടാന്‍ തന്നെയാണ് പാര്‍ട്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ കാര്യത്തില്‍ പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല എന്നും കുമ്മനം പറഞ്ഞിട്ടുണ്ട്.

 

Leave a Reply