പടയൊരുക്കം അവസാനം ഗ്രൂപ്പുകളുടെ പടവെട്ടിൽ അവസാനിച്ചു.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനു വന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എം.എല്‍.എ ഹോസ്റ്റലിനു മുന്നിലാണ് സംഘര്‍ഷം.
സംഭവത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. അദേഷ്, നജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വ്യക്തിവൈരാഗ്യവും ഗ്രൂപ്പുതര്‍ക്കവുമാണ് സംഘര്‍ഷത്തിനു പിന്നില്‍.
കെ.എസ്.യു ജില്ലാ ഭാരവാഹിയാണ് അദേഷ്. ഐ ഗ്രൂപ്പുകാരനായ കെ.എസ്.യു സംസ്ഥാന സെക്രട്ടറി നബീലിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ആരോപിച്ചു.