2023ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാവും
മുംബൈ: 2023-ലെ ലോകകപ്പ് ഏകദിന ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കും. ഇന്നലെ ചേര്‍ന്ന ബിസിസിഐ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയാവുന്നത്.
നേരത്തെ 1987, 1996, 2011 ലോകകപ്പുകള്‍ക്ക് ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഇന്ത്യ സംയുക്തമായി വേദിയായിട്ടുണ്ട്. 2021ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകും.
കൂടാതെ പ്രധാന താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കാനും യോഗത്തില്‍ ധാരണയായി. മത്സരാധിക്യമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരാതി പരിഗണിച്ച് 2019-2023 കായലളവിലെ മത്സരദിനങ്ങള്‍ വെട്ടിക്കുറക്കാനും ബിസിസിഐ യോഗത്തില്‍ തീരുമാനമായി