വീരേന്ദ്ര കുമാര്‍ എം.പിയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന്പുറത്താക്കി
ബിഹാറില്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെ പരസ്യമായി എതിര്‍ത്ത ജെ.ഡി.യു എം.പി വീരേന്ദ്ര കുമാര്‍ എം.പിയെ നിതീഷ് കുമാര്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന്പുറത്താക്കി. സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ സ്വദേശിയുമായ എ.എസ് രാധാകൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുകയും ചെയ്തു.തന്റെ രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്നു വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചതിനു തൊട്ടു പുറകേയാണ് ജെഡിയു ദേശീയ നേതൃത്വം വീരേന്ദ്രനെതിരായി നടപടി എടുത്തത്.

