റഷ്യയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ്. പുടിന്‍ വീണ്ടും മത്സരിക്കും

Print Friendly, PDF & Email

2000 മുതല്‍ റഷ്യയുടെ പ്രധാനമന്ത്രിയായും പ്രസിഡന്റായും അധികാരത്തിലിരിക്കുന്ന 65കാരനായ പുടിന്റെ കാലാവധി അടുത്ത മാര്‍ച്ചില്‍ കഴിയാനിരിക്കെ വോള്‍ഗാ സിറ്റിയില്‍ നടന്ന് ഒരു സമ്മേളനത്തില്‍ പുടിന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുടിന്‍ വീണ്ടും മത്സരിച്ചാല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അടുത്തിടെ നടത്തിയ അഭിപ്രായ സര്‍േേവ്വയില്‍ വെളിപ്പെട്ടിരുന്നു. എങ്കില്‍ 2024വരെ അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ കഴിയും.അതോടെ കാല്‍ നൂറ്റാണ്ട് അധികാരത്തില്‍ തുടര്‍ന്ന് ഭരണാധികാരി എന്ന റിക്കാര്‍ഡോടു കൂടെ ആയിരിക്കും അദ്ദേഹം റഷ്യയുടെ അധികാരം കൈയൊഴിയുക.

Leave a Reply