പ്യോങ്ചാങ് ഒളിമ്പിക്‌സില്‍ നിന്ന് റഷ്യക്ക് വിലക്ക്

2018ഫെബ്രുവരിയില്‍ നടക്കാന്‍ ഇരിക്കുന്ന പ്യോങ്ചാങ്(കൊറിയ) ഒളിമ്പിക്‌സില്‍ നിന്ന് റഷ്യക്ക് വിലക്ക്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയാണ് റഷ്യയെ ഒളിമ്പിക് മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്. 2014ല്‍ റഷ്യയിലെ സോചി ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് റഷ്യ ഉത്തേജക മരുന്നു നല്‍കിയെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് റഷ്യയെ വിലക്കിയത്. മുന്‍ സ്വിറ്റസര്‍ലാന്‍ഡ് പ്രസിഡന്റ് സാമുവല്‍ ഷിമിഡ് തലവനായ കമ്മറ്റി നടത്തിയ 17 മാസം നീണ്ട അന്വേഷണത്തില്‍ റഷ്യന്‍ അധികൃതര്‍ താരങ്ങള്‍ക്ക് നിയമ വിരുദ്ധമായും ഉത്തേജകമരുന്ന് സംവിധാനത്തെ കബളിപ്പിച്ചും ഉത്തേജകമരുന്ന് നല്‍കിയെന്ന് കണ്ടെത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റഷ്യയെ വിലക്കിയതെന്ന് അന്തരാഷ്ട്ര ഒളിമ്പിക് പ്രസിഡന്റ് തോമസ് ബാക് പറഞ്ഞു.

വിലക്ക് വന്നതോടെ റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് സ്വന്തം രാജ്യത്തിന്റെ പേരില്‍ കായിക മേളയില്‍ പങ്കെടുക്കുവാനാവില്ല എന്നാല്‍ റഷ്യന്‍ കായിക താരങ്ങള്‍ക്ക് വ്യക്തിപരമായി പങ്കെടുക്കാം. അവര്‍ക്ക് റഷ്യന്‍ പതാകയേന്തി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ആവില്ല. കൂടാതെ അന്വേഷണം നടത്തിയതിന് ചിലവായ തുകയിലേക്ക് 1.5 കോടി ഡോളര്‍ റഷ്യ പിഴയായി അടക്കണം. ഇതിനു പുറമെ റഷ്യന്‍ ഉപ പ്രധാനമന്ത്രി വിത്‌ലി മുത്‌കോയെ ഒളിമ്പിക് മേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആജീവനാന്തകാലം വിലക്കുകയും ചെയ്തിട്ടുണ്ടെന്ന് തോമസ് ബാക് പറഞ്ഞു.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...