കടലില്‍ കാണാതായ 952 തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍

Print Friendly, PDF & Email

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ കാണാതായ 68 ബോട്ടുകള്‍ മഹാരാഷ്ട്രയില്‍. കേരളത്തില്‍ നിന്നുള്ള 66 മത്സ്യത്തൊഴിലാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേരും അടക്കം 952 തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതമായി എത്തിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വീറ്റ് ചെയ്തു. മത്സയ തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുവാനും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുവാനും സിന്ധുദുര്‍ഗ് കലക്ടറോട് ആവശ്യപ്പെട്ടതായും ഫട്‌നാവിസ് അറിയിച്ചു. സംസ്ഥാന ഗവര്മ്െന്റ് അവര്‍ക്കൊപ്പമുമ്‌ടെന്നും അവരെ അവരെ നാട്ടിലെത്തിക്കുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഫട്‌നാവിസ് അറിയിച്ചു.

കോഴിക്കോട് ബേപ്പൂര്‍ തീരത്തു നിന്ന് കാണാതായവരാണ് മഹാരാഷ്ട്രയില്‍ എത്തിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. ഇവരെ കേരളത്തില്‍ എത്തിക്കാനുള്ള നടപടി എടുക്കുകയാണെന്നും അതുവരെ സുരക്ഷിതമായി മഹാരാഷ്ട്രയില്‍ കഴിയുമെന്നും ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു.

  1. Replying to 

    In all 68 fishing boats have reached, out of which 66 are from Kerala and 2 from Tamil Nadu with total 952 fisherman on board. All are safe. Maharashtra will completely look after everyone till weather permits them to go back.

    I’ve given orders to Maharashtra Maritime Board and Collector, Sindhudurg dist to make all arrangements for the stranded fishermen. Local authorities are already with them and taking care of all arrangements to make everyone feel at home!

കടലില്‍കാണാതായവരെ കണ്ടെത്തുവാനുള്ളവാനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുകയാണ്. 12 ഹെലികോപ്ടറുകളും 9 കപ്പലുകളുമാണ് തിരച്ചില്‍ നടത്തുന്നത്. നാവിക വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

 

 

Leave a Reply