ഗോവ ഗവർണർ ശ്രീധരൻ പിള്ളയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു
ബെംഗളൂരു :
ഗോവ ഗവർണർ ശ്രീധരൻ പിള്ളയുടെ ” തത്ത വരാതിരിക്കില്ല ” എന്ന കഥാസമാഹാരത്തിന്റെ കന്നഡ പരിഭാഷ “ഗിളിയു ബാരദേ ഇരദു” എന്നപേരിൽ മേരി ജോസഫ് പരിഭാഷപ്പെടുത്തി വീരലോക പുബ്ലിക്കേഷൻസ് പുറത്തിറക്കി. ജ്ഞാനപീഠ ജേതാവും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുൻ പ്രസിഡണ്ടുമായ ചന്ദ്രശേഖര കമ്പാർ ഇതിന്റെ ആദ്യകോപ്പി കർണാടക ഗവർണർ തവർ ചന്ദ് ഗെഫ്ലോട്ടിനു നൽകി പ്രകാശനം ചെയ്തു. ഡോ. വി അശ്വത് കലാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.