ഓസ്റ്റിൻ അജിത് എന്ന പത്തുവയസ്സുകാരന്‍റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തു.
10 വയസ്സുകാരൻ ഓസ്റ്റിൻ അജിത് എഴുതിയ ഓസ്റ്റിൻസ് ഡൈനൊ വേൾഡ് എന്ന പുസ്തകം നവംബർ ഒന്നിനു സർഗ്ഗധാര സാഹിത്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിറചാർത്ത് എന്ന പരിപാടിയിലാണ് പ്രകാശനം ചെയ്തത്.
പ്രസിദ്ധ ചിത്രകാരനായ ഭാസ്കരൻ ആചാരിയുടെയും ചിത്രരചനയിൽ പങ്കെടുത്ത കുട്ടികളുടേയും നിറഞ്ഞ സദസ്സിൽ, പത്രപ്രവർത്തകനും ദീപ്തി വെൽ ഫെയർ സംഘടനയുടെ പ്രസിഡന്റുമായ വിഷ്ണുമംഗലം കുമാർ, ബാംഗ്ലൂരിന്‍റെ സ്വന്തം ചെറുകഥാകൃത്ത് ബ്രിജിക്ക് ആദ്യ കോപ്പി നൽകിക്കൊണ്ടാണ് ഓസ്റ്റിൻസ് ഡൈനൊ വേൾഡ് പ്രകാശനം ചെയ്തത്.
കുട്ടികളുടെ വിസ്മയമായ ഡിനോസറുകളെ കുറിച്ചു എഴുതിയ ഈ പുസ്തകം ഓസ്റ്റ്ന്റെ രണ്ടാമത്തെ പുസ്തകമാണു. എട്ടാം വയസ്സില്‍ ആദ്യ പുസ്തകമായ ഗ്രാൻ്റ് മാ ആൻറ് ഓസ്റ്റിൻ പ്ലാൻ്റ് കിങ്ഡം പ്രസദ്ധീകരിച്ചു കൊണ്ട് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്സ്ൽ ‘യങ്സ്റ്റ് ഓതർ’ എന്ന ബഹുമതി നേടുവാന്‍ ഈ കൊച്ചുമിടുക്കന് കഴിഞ്ഞു. ഇതിനകം നിരവധി പുരസ്കാരങ്ങളും ആദരങ്ങളും ഏറ്റു വാങ്ങിയ ഓസ്റ്റിൻ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
യു.കെയിലെ വോള്‍സെ ഹാള്‍ ഓക്സ്ഫോര്‍ഡ് ഓപ്പണ്‍ യൂണിവേര്‍സിറ്റിയില്‍ 5th ഗ്രയ്ഡിഡില്‍ പഠിക്കുന്ന ഓസ്റ്റിന്‍ തന്‍റെ മൂന്നാമത്തെ പുസ്തക രചനയുടെ പണിപ്പുരയിലാണു ഇപ്പോള്‍.