ലാചിത് ബൊർഫുകനെപ്പറ്റിയുള്ള   മലയാളപുസ്തകം അമിത് ഷാ പ്രകാശനം ചെയ്തു        

Print Friendly, PDF & Email

ലാചിത് ബൊർഫുകനെപ്പറ്റിയുള്ള   മലയാളപുസ്തകം അമിത് ഷാ പ്രകാശനം ചെയ്തു.         

അസമിന്റെ വീരനായകനായ ലാചിത് ബൊർഫുകനെപ്പറ്റി അരൂപ്  കുമാർ ദത്ത  രചിച്ച ‘ബ്രേവ്  ഹാർട്ട് ഓഫ് അസം – ലാചിത് ബൊർഫുകൻ എന്ന ഇംഗ്ലീഷ്  പുസ്തകത്തിന്റെ ഇരുപത്തിമൂന്ന് ഇന്ത്യൻ ഭാഷകളിലുള്ള വിവർത്തനങ്ങയുടെ പ്രകാശനം  ഗൗഹാട്ടിയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ വെച്ച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിർവഹിച്ചു. പത്തനംതിട്ട ഏനാദിമംഗലം സ്വദേശിയും ബാംഗ്ലൂർ മലയാളിയുമായ എസ്. സലിംകുമാർ ആണ്  മലയാള പരിഭാഷ നിർവഹിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, വിദ്യാഭ്യാസമന്ത്രി രണോജ് പെഗു  എന്നിവരും  മറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ പുസ്‌തകത്തിന്റെ എല്ലാ ഭാഷകളിലെയും വിവർത്തകരെയും പരമ്പരാഗത ആസാമി തൊപ്പിയും  ഷാളും അണിയിച്ച്  ആദരിച്ചു. പബ്ലിക്കേഷൻ ബോർഡ് ആസാം  ആണ് 23 ഭാഷകളിലും പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഗ്രന്ഥകാരനായ അരൂപ്  കുമാർ ദത്തയെയും എല്ലാ ഭാഷകളിലെയും വിവർത്തകരെയും സംസ്ഥാന അതിഥികളായി ചടങ്ങിൽ ആദരിച്ചു.   ഇന്ത്യൻ  ഭാഷകളിൽ  ആദ്യമായാണ് ഒരേ പുസ്തത്തിന്റെ ഇത്രയേറെ വിവർത്തനപ്പതിപ്പുകൾ ഒന്നിച്ചു പ്രകാശനം ചെയ്യുന്നത്. ഏതെങ്കിലും സംസ്ഥാനത്ത്  ഇത്ര വിപുലമായി നടത്തപ്പെടുന്ന ആദ്യത്തെ പുസ്തകപ്രകാശനമാണിത്. വിവർത്തനങ്ങൾ എഡിറ്റു ചെയ്യുന്നതിന്അ അതതു ഭാഷകളിൽ നിന്നായി 23 എഡിർമാരെയും നിയോഗിച്ചിരുന്നു.  മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള  ‘പ്രൊജക്റ്റ് ബൊർഫുകൻ’ എന്ന പേരിലുള്ള    പുസ്തകപ്രകാശനപദ്ധതിയുടെ സംയോജനം നിർവഹിച്ചത്  അസമി കവിയും  സിനിമാ നിരൂപകയുമായ   അപരാജിതാ പൂജാരി ആയിരുന്നു.    ഗൗഹാട്ടി നഗരത്തെ ഇളക്കി മറിക്കുന്ന വിധത്തിലുള്ള പ്രചാരണമാണ് സർക്കാർ ഇതിനു നൽകിയത്. നഗരത്തിലെമ്പാടും  അദ്ദേഹത്തെപ്പറ്റിയുള്ള എല്ലാ ഭാഷകളിലും ഉള്ള പുസ്തകങ്ങളുടെ കവർ പേജുകളുടെയും ചിത്രങ്ങളുള്ള ഫ്ളക്സ്ബോർഡുകളും ഹോർഡിങ്ങുകളും സ്ഥാപിച്ചിരുന്നു. അസമിലെ  ശിവജി എന്നറിയപ്പെടുന്ന  ലാചിത് ബൊർഫുകനെപ്പറ്റി ചരിത്രകാരന്മാർ മൗനം പാലിച്ചതിനാൽ അദ്ദേഹത്തെപ്പറ്റി രാജ്യത്തിൻറെ മറ്റിടങ്ങളിൽ  ഔറംഗസേബിന്റെ കാലത്ത് അസമിൽ ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിച്ച മുഗൾ സാമ്രാജ്യത്തിന്റെ വികസന സ്വപ്നത്തെ ഇല്ലാതാക്കുകയും മുഗളർക്ക് ഒരിക്കലും  പിടിച്ചടക്കുവാൻ സാധിക്കാത്ത വിധത്തിൽസരായ് ഘാട്ട്   യുദ്ധത്തിൽ മുഗളരെ പരാജിതരാക്കുകയും അസമിന്റെ പ്രതിരോധ സംവിധാനം സ്ഥാപിക്കുകയും ചെയ്ത അസമിന്റെ ചരിത്രത്തിലെ ഏറ്റവുംജ് വലിയ വീരനായകനായി പരിഗണിക്കപ്പെടുന്ന ലാചിത് ബൊർഫുകൻ ഗറില്ലാ യുദ്ധതന്ത്രങ്ങളുടെ കാര്യത്തിലും കർശനമായ നീതി നിര്വഹണത്തിന്റെ കാര്യത്തിലും അതുല്യനായിരുന്നുവെന്നു മാത്രമല്ല മുൻനിരയിൽ നിന്ന് പോർവിളി മുഴക്കി പടയാളികളെ ആവേശഭരിതമാക്കി യുദ്ധം നയിക്കുകയും ചെയ്ത വീരനായകനാണ്. അസമിനു  മാത്രമല്ല ഇന്ത്യക്കു മൊത്തം സ്വന്തമാണ് എന്ന് കേന്ദ്ര സഹകരണ -ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 

മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തവും ചെയ്തിരിക്കുന്നത് ബാംഗ്ലൂർ മലയാളിയായ എസ് .സലിംകുമാർ ആണ്. ആകാശവാണിയിലെ സംസ്കൃത വാർത്തയിലൂടെ പ്രസിദ്ധനായ ബാലദേവാനന്ദ സാഗർ ആണ് സംസ്കൃത വിവർത്തനം നിർവ്വഹിച്ചിരിക്കുന്നത്. ജ്ഞാൻപ്രകാശ് ടേക് ചന്ദാനി, സുന്ദര്ദാസ് വി ഗോഹരാനി (സിന്ധി), പ്രദീപ് കുമാർ (ഹിന്ദി), വാഹേങ്‌ബാം  കുമാരി ചാനു (മണിപ്പുരി), രാജേശ്വർ  സിംഹ്  രാജു (ഡോഗ്രി), മുഞ്ജിലൂരികൃഷ്ണകുമാരി (തെലുങ്ക്), സുരേൻ താലൂക് ദാർ (അസമിയ), ലാൽചന്ദ് സാരേൻ (സന്താളി), ദേവായൻ  ഭാദുരി (ബംഗാളി), ഹർകമൽപ്രീത്‌സിംഹ് (പഞ്ചാബി), ആർ. എസ് .ഭാസ്കർ (കൊങ്കണി), കണ്ണയ്യൻ ദക്ഷിണാമൂർത്തി (തമിഴ്), ഡോ.കെ.ശിവലിംഗപ്പ ഹഡിഹലു  ,  വീരേന്ദ്ര രാവിഹാൾ (കന്നഡ), ഡോ. കെ. ബിന്ദുമാധവ് കുൽക്കർണി (മറാഠി)    വിജയ്‌ദേവ് ഝാ, സഞ്ജയ് ഝാ( മൈഥിലി) ഡോ. ഖഗേൻ ശർമ്മ (നേപാളി), സുഭാഷ് ചന്ദ്ര സത്പതി (ഒറിയ), സ്വപ്നപ്രഭ ചെനാരി (ബോഡോ), മിർസ അബി ബേഗ് (ഉർദു), നിസാർ ആസം (കശ്മീരി), വിനോദ് പട്ടേൽ (ഗുജറാത്തി), ദീൻ ദയാൽ ശർമ്മ (രാജസ്ഥാനി), ഫുകൻ ചന്ദ്ര ബസുമത്  എന്നിവരാണ് മറ്റു വിവർത്തകർ.

പുസ്തകങ്ങളുടെ സംസ്ഥാനത്താളത്തിലുള്ള പ്രകാശനവും വിതരണവും  അതതു  സംസ്ഥാനസർക്കാരുകളുമായി സഹകരിച്ചു നടത്തുമെന്ന് മുഖ്യമന്തി ഹിമന്ത്‌ ബിശ്വാ ശർമ്മ ചടങ്ങിൽ അറിയിച്ചു.  

Pravasabhumi Facebook

SuperWebTricks Loading...