INDIANEWS MAIN

അപ്പീലിൽ സ്റ്റേ ഇല്ല. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കെതിരെയാണ് സെഷന്‍സ് കോടതിയില്‍ രാഹുൽ നല്‍കിയ അപ്പീലിൽ സ്റ്റേ ഇല്ല പകരം മജിസ്ട്രേറ്റ് കോടതി നല്‍കിയ ജമ്യം സെഷന്‍സ് കോടതി ജാമ്യം ഏപ്രില്‍ 13 വരെ നീട്ടി നല്‍കി. കുറ്റക്കാരനാണെന്ന വിധി മരവിപ്പിച്ചാലേ രാഹുലിന്റെ അയോഗ്യത നീങ്ങൂ.

അപ്പീലിൽ വിധി കേട്ട ശേഷം പുറത്തിറങ്ങിയ രാഹുല്‍ അഭിഭാഷകര്‍ക്കും അണികള്‍ക്കും ഒപ്പം

അയോഗ്യത തുടരുന്നതിനാൽ അടിയന്തര വാദം കേൾക്കണമെന്ന് രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അഡിഷണൽ സെഷൻസ് ജഡ്‌ജി ആർപി മൊഗേര വഴങ്ങിയില്ല. ഹർജിക്കാരനെ കേൾക്കണമെന്ന് നിലപാടെടുത്ത കോടതി ഏപ്രിൽ 10നകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരനായ പൂർണേഷ് മോദിക്ക് നോട്ടീസ് ഉത്തരവായി. കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഏപ്രില്‍ 13ന് പരിഗണിക്കും. സൂറത്തിലെ കോടതിയില്‍ രാഹുല്‍ നേരിട്ടെത്തിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.