ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് മന്ത്രിസഭയുടെ അംഗീകാരം

Print Friendly, PDF & Email

9,744 കോടി രൂപ പ്രാരംഭ ചെലവില്‍ ദേശീയ ഹരിത ഹൈഡ്രജന് മിഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയതായി കേന്ദ്ര വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര് അറിയിച്ചു.

ഗ്രീൻ ഹൈഡ്രജൻ ട്രാൻസിഷൻ പ്രോഗ്രാമിനായുള്ള സ്ട്രാറ്റജിക് ഇന്റർവെൻഷൻസ് (സി.എ.ടി. ) എന്ന് വിളിക്കപ്പെടുന്ന ഹരിത ഹൈഡ്രജൻ ഉൽപാദനത്തിനും ഇലക്ട്രോലൈസറുകളുടെ നിർമ്മാണത്തിനുമുള്ള പ്രോത്സാഹനങ്ങൾക്കായി ദൗത്യത്തിന്റെ ബജറ്റിൽ നിന്ന് 17,490 കോടി രൂപ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. പൈലറ്റ് പദ്ധതികൾക്ക് 1,466 കോടി രൂപയും ഗവേഷണ വികസനത്തിനായി 400 കോടി രൂപയും മറ്റ് മിഷൻ ഘടകങ്ങൾക്ക് 388 കോടി രൂപയും വകയിരുത്തും.

2029-2030 വരെ പ്രതിവർഷം 50 ലക്ഷം ടൺ ഹരിത ഹൈഡ്രജൻ ഉൽപാദന ശേഷി സൃഷ്ടിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കൂടാതെ, ഈ ദൗത്യം 8 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്നും ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഫോസിൽ ഇന്ധന ഇറക്കുമതിയിൽ ഏകദേശം ഒരു ലക്ഷം കോടി രൂപ ലാഭിക്കാനും വാർഷിക ഹരിതഗൃഹ വാതക ബഹിർഗമനം ഏകദേശം 50 എംഎംടി കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.