ചിന്താ ജെറോമിൻ്റെ ശമ്പളം മുൻകാല പ്രാബല്യത്തോടെ ഇരട്ടിയാക്കി

Print Friendly, PDF & Email

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ ചിന്താ ജെറോമിൻ്റെ പ്രതിമാസ ശമ്പളം ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യത്തോടെ അമ്പതിനായിരത്തിൽ നിന്നു ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. 75 മാസത്തെ ശമ്പള കുടിശിക ഇനത്തിൽ 37.50 ലക്ഷം രൂപ റൊക്കം പണമായി നൽകി ധനകാര്യവകുപ്പ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ഇതു സംബന്ധിച്ച ശുപാർശ ധനകാര്യ വകുപ്പ് രണ്ടു തവണ നിരാകരിച്ചു എങ്കിലും സജി ചെറിയാൻ രാജിവച്ച ഒഴിവിൽ യുവജന ക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താല്പര്യമെടുത്ത് ശമ്പള പരിഷ്കരണം നടത്തുകയായിരുന്നുവത്രേ.